ഒമാനിലെ ജീസസ് യൂത്ത് മൂവ്മെന്റ് സിൽവർ ജൂബിലി നിറവിൽ
ജീസസ് യൂത്ത് മൂവ്മെന്റ് ഒമാനിലെ യുവജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 25 വർഷങ്ങളാകുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലിയുടെ അനുഗ്രഹങ്ങൾ സ്വാംശീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾക്ക് ഈ വർഷം ഫെബ്രുവരി മാസത്തിൽ സതേൺ അറേബ്യയുടെ ബിഷപ്പ് പൗലോ മാർട്ടിനല്ലിയുടെ ആശീർവാദത്തോടെ ആരംഭം കുറിച്ചു. അനൂപ് സക്കറിയയുടെ നേതൃത്വത്തിലുള്ള ജൂബിലി ടീം ആണ് എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു കൊണ്ടിരിക്കുന്നത്. കൂടാതെ സോജൻ കുരിയന്റെ നേതൃത്വത്തിലുള്ള ഇന്റർസെഷൻ ടീമും, നിലേഷ് ജോസഫിന്റെ നേതൃത്വത്തിലുള്ള ഫിനാൻസ് ടീമും അവരവരുടെ പ്രവർത്തനങ്ങളിൽ നല്ല രീതിയിൽ മുന്നേറുന്നുണ്ടെന്ന് ഒമാൻന്റെ സിൽവർ ജൂബിലി കോഡിനേറ്ററായ അനൂപ് സക്കറിയ അഭിപ്രായപ്പെട്ടു.
2025 ജനുവരി മാസത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന സമാപന സംഗമത്തിന്റെ ഒരുക്കങ്ങൾക്കുള്ള ജനറൽ ടീമിന്റെ പ്രവർത്തനങ്ങൾ ബിനോയ് സേവിയറിന്റെ നേതൃത്വത്തിലും, പ്രോഗ്രാം ടീമിന്റെ പ്രവർത്തനങ്ങൾ ബൈജു വർഗീസിന്റെ നേതൃത്വത്തിലും ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം മനോജ് സണ്ണിയുമായി നടന്ന ജൂബിലി ടീമിന്റെ ഓൺലൈൻ മീറ്റിങ്ങ്; ജൂബിലി വർഷത്തിൽ ജീസസ് യൂത്ത് മൂവ്മെന്റ് ഒരിക്കലും മറന്നുപോകാൻ പാടില്ലാത്ത മർമ്മപ്രധാനമായ ആത്മീയ മേഖലകളിലേയ്ക്ക് വെളിച്ചം വീശുന്നതായിരുന്നുവെന്ന് ജീസസ് യൂത്ത് ഒമാൻ നാഷണൽ കോ-ഓഡിനേറ്റർ ജൂഡ് ജോസഫ് കെയ്റോസ് ന്യൂസിനോട് പങ്കുവെച്ചു.