തൃപ്പൂണിത്തുറ ജീസസ് യൂത്ത് അത്തച്ചമയത്തിൽ പ്ലോട്ട് ശ്രദ്ധേയമായി
തൃപ്പൂണിത്തറ: പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയത്തിൽ എറണാകുളം സോണിലെ തൃപ്പൂണിത്തറ സബ്‌സോൺ ജീസസ് യൂത്തിന്റെയും സോണൽ തീയറ്റർ മിനിസ്ട്രിയുടെയും നേതൃത്വത്തിൽ സംയുക്തമായി നടത്തിയ പ്ലോട്ട് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. ഭ്രൂണഹത്യ, സ്വവർഗവിവാഹം, ലിവിങ് ടുഗതർ പോലുള്ള വിഷയങ്ങളിലെ കത്തോലിക്കാ നിലപാട് ശക്തമായി പ്രകടിപ്പിച്ച ഒരു ദൃശ്യാവിഷ്കാരമായിരുന്നു പ്ലോട്ട്.
പാപബോധമില്ലായ്മയാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പാപം എന്ന ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ വാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പ്ലോട്ട് അവതരിപ്പിച്ചത്. ഭ്രൂണഹത്യ, സ്വവർഗവിവാഹം, ലിവിങ് ടുഗതർ എന്നെല്ലാമുള്ള സാമൂഹ്യവിപത്തുകളെ തന്റെ വലയത്തിൽ സൂക്ഷിച്ചിരിക്കുന്ന പിശാചും അതിൽ അകപ്പെട്ടിരിക്കുന്ന വ്യക്തികളുമടങ്ങിയതായിരുന്നു പ്ലോട്ട്.
ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത അത്തച്ചമയത്തിൽ ജീസസ് യൂത്തിന്റേത് ഒരു വ്യത്യസ്തമാർന്ന ഒരു പ്ലോട്ട് ആവുകയും ജനശ്രദ്ധ ആകർഷിക്കുകയും ചെയ്തു.