അരുണും കുടുംബവും ഒരു മാതൃകയാണ്
ഓഗസ്റ്റ് 27 ന് ചൊവ്വാഴ്ച രാത്രി 11.15ന് ആണ് അരുൺ തന്റെ കുടുംബവുമായി ജീസസ് യൂത്ത് ഇന്റർനാഷണൽ ഓഫീസിൽ ആരാധനക്ക് വരുന്നത്. അവർ ആരാധനാ ഗീതങ്ങൾ പാടി ദൈവത്തെ സ്തുതിക്കുന്നതും മറ്റുള്ളവർക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കുന്നതും കണ്ടപ്പോൾ എന്റെ ഹൃദയം പ്രത്യാശ കൊണ്ട് നിറഞ്ഞു. മക്കളെകൊണ്ട് ദിവ്യബലിക്ക് പോകുമ്പോൾ അടങ്ങിയിരിക്കില്ല എന്ന് പറഞ്ഞു പുറത്തു നിന്ന് കുർബാനയിൽ പങ്കെടുക്കുന്ന (എല്ലാവരും അങ്ങനെ അല്ല) കുടുംബങ്ങൾ ഉള്ള സമൂഹത്തിൽ ജീവിക്കുന്നവർക്കും അരുണും കുടുംബംവും ഒരു മാതൃക ആണ്.
മാത്രമല്ല ജീസസ് യൂത്ത് ഇന്റർനാഷണൽ ഓഫീസിന്റെ ചുറ്റുപാടും ജീവിക്കുന്ന ജീസസ് യൂത്ത് കുടുംബങ്ങൾക്ക് ചേട്ടൻ ഒരു വെല്ലുവിളിയുമാണ്. മക്കളെയും കൊണ്ട് പാർക്കിൽ പോകാനും, സിനിമക്ക് പോകാനും, ടൂർ പോകാനും കാണിക്കുന്നതിലും തീക്ഷ്ണത ആഴ്ചയിൽ ഒരിക്കലെങ്കിലും ദിവ്യകാരുണ്യ സന്നിധിയിൽ മക്കളെയും കൂട്ടി വന്ന് പ്രാർത്ഥിക്കുന്ന ഒരു സംസ്കാരം നമുക്കും ഉണ്ടാകട്ടെ. ദിവ്യകാരുണ്യത്തിൽ വസിക്കുന്നത് ജീവിക്കുന്ന ഈശോ ആണെന്ന് നമ്മുടെ മക്കൾ അനുഭവിച്ചറിയട്ടെ. അരുണിനെ പോലെ ഉള്ള ധാരാളം കുടുംബങ്ങൾ ജീസസ് യൂത്ത് മുന്നേറ്റത്തിന് ഉണ്ടാകട്ടെ.
മനോജ് പോൾ, തൃശൂർ