January 22, 2025
Church News

കെസിബിസി സമ്മേളനം ഇന്ന് മുതല്‍ മൗണ്ട് സെന്റ് തോമസില്‍

  • August 5, 2024
  • 1 min read
കെസിബിസി സമ്മേളനം ഇന്ന് മുതല്‍ മൗണ്ട് സെന്റ് തോമസില്‍

കൊച്ചി: കേരള കത്തോലിക്കാമെത്രാന്‍സമിതി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം 2024 ആഗസ്റ്റ് 5 തിങ്കളാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ മൗണ്ട് സെന്റ് തോമസില്‍ വച്ച് നടക്കും. കേരളത്തിലെ വൈദിക രൂപീകരണ പരിപാടിയുടെ നവീകരണം – വെല്ലുവിളികളും വാഗ്ദാനങ്ങളും ഉപായങ്ങളും എന്ന വിഷയത്തെ സംബന്ധിച്ച് തൃശ്ശൂര്‍ മേരി മാതാ സെമിനാരി അധ്യാപകരായ റവ. ഡോ. സൈജോ തൈക്കാട്ടിലും, റവ. ഡോ. സജി കണയങ്കല്‍ സി.എസ്.റ്റി.യും പ്രബന്ധം അവതരിപ്പിക്കും. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷ വഹിക്കും. സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആശംസ അര്‍പ്പിക്കും. ദെവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ സ്വാഗതം ആശംസിക്കും. ബിഷപ് മാര്‍ തോമസ് തറയില്‍, ശ്രീ ജോസഫ് ജൂഡ്, റവ. ഡോ. സിസ്റ്റര്‍ ആര്‍ദ്ര എന്നിവര്‍ പഠനവിഷയത്തെ ആസ്പദമാക്കി സംസാരിക്കും.

കത്തോലിക്കാസഭയിലെ മെത്രാന്മാരും തിരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രപണ്ഡിതരും മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും ദൈവശാസ്ത്ര പ്രഫസര്‍മാരും കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരും ഏകദിന ദൈവശാസ്ത്രസമ്മേളനത്തില്‍ സംബന്ധിക്കും.

2024 ആഗസ്റ്റ് 5 തിങ്കളാഴ്ച വൈകിട്ട് 5-ന് കെസിബിസി സമ്മേളനം ആരംഭിക്കും. വയനാട് ജില്ലയിലെ മേപ്പാടി മേഖലയില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും, കോഴിക്കോട് ജില്ലയിലെ വിലങ്ങാടും മറ്റും പ്രകൃതി ദുരന്തമുണ്ടായ ഇടങ്ങളിലെ പുനരധിവാസം ഉള്‍പ്പടെ അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ആഗസ്റ്റ് 9 വരെ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം നടക്കും. കോട്ടയം സെന്റ് ജോസഫ്‌സ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഡോ. മാത്യു കക്കാട്ടുപള്ളിലാണ് ആണ് ധ്യാനം നയിക്കുന്നത്.

About Author

കെയ്‌റോസ് ലേഖകൻ