കോതമംഗലം ജീസസ് യൂത്തിന്റെ ലീഡർഷിപ് പരിശീലന പരിപാടി ‘AIM’ ഓഗസ്റ്റ് 10ന്
കോതമംഗലം: ജീസസ് യൂത്ത് കോതമംഗലം സോണിന്റെ ആഭിമുഖ്യത്തിൽ യുവതീ യുവാക്കളെ നേതൃപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രതിജ്ഞാബദ്ധരും കഴിവുള്ളവരുമായി വളർത്തിയെടുക്കുന്നതിനായി ‘AIM’ (Abide In Me) ലീഡർഷിപ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന ലീഡർഷിപ് പരിശീലന പരിപാടിയുടെ അടുത്ത സെഷൻ ഓഗസ്റ്റ് 10,11 തിയ്യതികളിൽ മൂവാറ്റുപുഴ NESTTൽ നടക്കുന്നു.
പങ്കെടുക്കുന്നവരെ അവരുടെ ആത്മീയ ജീവിതം അവലോകനം ചെയ്യാനും പരിഷ്കരിക്കാനും പുനരുജ്ജീവിപ്പിക്കാനും പ്രോഗ്രാം സഹായിക്കുന്നു.