January 22, 2025
Jesus Youth News

ബിഷപ്പ് ആൽദോ ബെറാർഡി O.SS.T ജീസസ് യൂത്ത് ഇന്റർനാഷണൽ ഓഫീസ് സന്ദർശിച്ചു

  • July 31, 2024
  • 1 min read
ബിഷപ്പ് ആൽദോ ബെറാർഡി O.SS.T ജീസസ് യൂത്ത് ഇന്റർനാഷണൽ ഓഫീസ് സന്ദർശിച്ചു

കൊച്ചി: നോർത്തേൺ അറേബ്യ അപ്പോസ്തോലിക് വികാരിയേറ്റ് അധ്യക്ഷൻ ബിഷപ്പ് ആൽദോ ബെറാർഡി O.SS.T ജീസസ് യൂത്ത് ഇന്റർനാഷണൽ ഓഫീസ് സന്ദർശിച്ചു. ഔദ്യോദികമായ മറ്റു ചടങ്ങുകളിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ അദ്ദേഹത്തെ ജീസസ് യൂത്ത്‌ ഇന്റർനാഷണൽ കോർഡിനേറ്റർ മിഥുൻ പോൾ സ്വീകരിച്ചു. മിഡിൽ ഈസ്റ്റിൽ പ്രത്യേകിച്ചു ഗൾഫ് മേഖലകളിൽ ജീസസ് യൂത്തിന്റെ പ്രവർത്തനങ്ങൾ ഏറ്റവും മികച്ചതാണെന്ന് പിതാവ് പറഞ്ഞു. ഫാ.തോമസ് തറയിൽ, ഫാ.ജെറി, മനോജ് സണ്ണി, അഡ്വ. റൈജു വർഗീസ്, ജിസ്സ്‌ ജോസ് (JY കുവൈറ്റ് കോർഡിനേറ്റർ), ഷാജി ജോസഫ്, ജോമി എബ്രഹാം എന്നിവർ അഭിവന്ദ്യ പിതാവിനെ അനുഗമിച്ചു. ഓഫീസ് സന്ദർശനത്തിന്റെ ഭാഗമായി ഉപഹാരം നൽകി.

തുടർന്ന് കെയ്‌റോസ്‌ ഓഫീസ് സന്ദർശിച്ച അഭിവന്ദ്യ പിതാവിന് ഓഫീസ് മാനേജർ സി.എ സാജൻ മാഗസിനുകളും പ്രസിദ്ധീകരണങ്ങളും നൽകി. അജപാലനവഴിയിൽ ഇടയനൊപ്പം എന്ന പേരിൽ കഴിഞ്ഞ ജൂൺ ലക്കം കെയ്‌റോസ് മലയാളം മാഗസിനിൽ ബിഷപ്പുമായി കെയ്റോസ് ന്യൂസ് എഡിറ്റോറിയൽ അംഗവും കുവൈത്ത് ജീസസ് യൂത്തുമായ ജോബി ബേബി നടത്തിയ അഭിമുഖം വായിക്കാം…
To read and listen more Install the Cloud Catholic Mobile App (All Issues Of Kairos Magazines Free For One Month !)
▪️iOS : https://apps.apple.com/us/app/cloud-catholic/id1623521729
▪️Android : https://play.google.com/store/apps/details…

About Author

കെയ്‌റോസ് ലേഖകൻ