January 23, 2025
Church News

വിശ്വാസപരിശീലന അധ്യാപകർക്കായി ഓൺലൈൻ സെമിനാർ

  • July 10, 2024
  • 1 min read
വിശ്വാസപരിശീലന അധ്യാപകർക്കായി ഓൺലൈൻ സെമിനാർ

കാക്കനാട്: സീറോമലബാർ വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ വേദപാഠം അധ്യാപകർക്കായി ‘A Study of the Nicene-Constantinople Creed’ എന്ന പേരിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു. ജുലൈ 16ന് രാത്രി 8.30ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യുന്നതോടെ സെമിനാർ ആരംഭിക്കും. വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും. ജുലൈ 25 വരെ എല്ലാ ദിവസവും രാത്രി 8.30ന് “Zoom” പ്ലാറ്റഫോം വഴിയാണ് ക്ലാസുകൾ നടത്തുന്നത്. The Synodal Commission for Catechesis എന്ന യൂട്യൂബ് ചാനലിലും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ചു ക്ലാസുകളിൽ പങ്കെടുക്കാവുന്നതാണ്.
Join Zoom Meeting: https://us06web.zoom.us/j/81815245584?pwd=mpLQTZtCeXeIinY91EtjWbN8ZsjdJm.1
Meeting ID: 818 1524 5584
Passcode: 361059

About Author

കെയ്‌റോസ് ലേഖകൻ