ജീസസ് യൂത്ത് കേരള മിഷന്റെ നേതൃത്വത്തിൽ മിഷൻ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു
ജീസസ് യൂത്ത് കേരള മിഷന്റെ നേതൃത്വത്തിൽ ജീസസ് യൂത്തിന്റെ വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നവർക്കായി മിഷൻ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 9 മുതൽ 11 വരെ ചാലക്കുടി, ഡിവൈൻ റിട്രീറ്റ് സെന്ററിലാണ് വർക്ക്ഷോപ്പ് നടത്തുന്നത്. സോണൽ/മിനിസ്ട്രി ലീഡേഴ്സ്, സോണൽ മിഷൻ പ്രവർത്തകർ, മിഷൻ ടീം മെമ്പേഴ്സ് എന്നിവർക്കും മറ്റ് മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നവർക്കുമാണ് അവസരം. മിഷന്റെ പ്രാധാന്യം പുനർനിർവചിക്കുക, നിലവിലെ സാഹചര്യങ്ങളിൽ മിഷന്റെ വിവിധ സാധ്യതകളും അവസരങ്ങളും പരിശോധിക്കുക എന്നിവയാണ് മിഷൻ വർക്ക്ഷോപ്പിന്റെ ലക്ഷ്യം.
മിഷന്റെ പ്രാധാന്യം, പുതിയ സാധ്യതകൾ, അവസരങ്ങൾ വ്യക്തതയോടെ മനസ്സിലാക്കുവാൻ അവസരം നൽകുന്ന വർക്ക്‌ഷോപ്പിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.
Registration Link: https://forms.gle/Sb4KSH3qeaQaaQ2G8
Registration Fee: ₹1000
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Renjith – +91 9847403637
Anto – +91 9995583234