Gospel by Hand – KAIROS BUDS & JESUS YOUTH FAMILY STREAM INITIATIVE
പ്രിയ കുഞ്ഞു കൂട്ടുകാരേ,
ഈശോയോട് കുടുതൽ
അടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിലിതാ നിങ്ങളിൽ പുത്തനുണർവും പുതുചൈതന്യവും നിറയുന്നത് കാണാൻ ഒരുങ്ങിക്കോളൂ!
കെയ്റോസ് ബഡ്സ് അവതരിപ്പിക്കുന്ന ‘Gospel by Hand’ (ഗോസ്പെൽ ബൈ ഹാന്റ്) എന്ന അത്ഭുതകരമായ ഒരു ടാസ്കിലേക്ക് പ്രിയ കൂട്ടുകാർക്ക് സ്വാഗതം.
ബൈബിളിലെ നാലു സുവിശേഷങ്ങളും വളരെ സാവധാനം പ്രാർഥനയോടെ നമ്മൾ, കൈകൊണ്ടെഴുതി പൂർത്തിയാക്കുന്നു. വിലമതിക്കാനാവാത്ത ഒരു പ്രത്യേക സമ്മാന മായി നമ്മളത് ഉണ്ണിശോയ്ക്ക് നൽകുന്നു. രണ്ടാഴ്ചയിലൊരിക്കൽ നടക്കുന്ന ക്ലാസ്സുകളിലൂടെ നിങ്ങൾ കടന്നു പോകുമ്പോൾ നമ്മുടെ കുഞ്ഞു ഹൃദയങ്ങളും കൈകളും
ഈശോയ്ക്ക് ഏറ്റവും പ്രിയമുള്ളതായി തീരുകയും ഈശോയുമായി നല്ല ഗാഢമായ സൗഹൃദം ഉണ്ടാവുകയും ചെയ്യുന്നു.
എങ്ങനെയാണ് ഈ പ്രവർത്തനങ്ങൾ:
- 9 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികൾക്കും ഇതിൽ പങ്കെടുക്കാം.
- നിങ്ങൾക്ക് ഇഷ്ടമുള്ള ഏതു ഭാഷയിലും എഴുതാൻ അവസരം
- വിവിധ ഭാഷകളിൽ ബൈബിൾ ലഭിക്കുന്ന ആപ്പുകൾ ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്
- നാലു സുവിശേഷങ്ങൾ എഴുതുന്നതിന് പകരം ഒരെണ്ണം മാത്രമായും എഴുതാൻ കുഞ്ഞു കൂട്ടുകാർക്ക് അവസരം
- എഴുതാനായി മനോഹരമായി ഡിസൈൻ ചെയ്ത പേപ്പർ നിങ്ങൾക്ക് നൽകുന്നതായിരിക്കും. ബ്ലാക്ക് & വൈറ്റിലോ കളറിലോ നിങ്ങൾക്കത് പ്രിന്റ് ചെയ്തെടുത്തു ഉപയോഗിക്കാവുന്നതാണ്
- നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ഓരോ മാസത്തിലും ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലുടെ വിലയി രുത്തപ്പെടുകയും കെയ്റോസ് വെബ്സൈറ്റിൽ പബ്ലിഷ് ചെയ്യുന്നതുമായിരിക്കും.
- നിങ്ങൾ എഴുതി പൂർത്തിയാക്കിയ സുവിശേഷങ്ങൾ ജീസസ് യൂത്തിന്റെ നേതൃനിരയിലുള്ളവർ വിലയിരുത്തുകയും ആവശ്യമായ തിരുത്തലുകൾ വരുത്താൻ സഹായിക്കുകയും ചെയ്യും
- പൂർത്തിയാക്കിയ സുവിശേഷങ്ങൾ നിങ്ങൾക്ക് നൽകുന്ന നിർദേശമനുസരിച്ച് നിങ്ങൾക്കു തന്നെ പുസ്തകരൂപത്തിൽ ബൈൻഡ് ചെയ്തു സൂക്ഷിക്കാവുന്നതാണ്
ഒരുദിവസം 15 വാക്യങ്ങൾ മാത്രം എഴുതുന്നതിലൂടെ നമ്മളിത് പൂർത്തീകരിച്ച് ക്രിസ്തുമസ് ദിനത്തോടുകൂടെ നിങ്ങൾക്ക് സ്വന്തമായി ഒരു ‘Gospel by Hand’ ലഭിക്കുന്നു.
നിങ്ങളുടെ സ്വന്തം കൈപ്പടയിൽ എഴുതിയ സുവിശേഷങ്ങളുടെ ഒരു പകർപ്പ് നിങ്ങളുടെ കൈയിൽ ഇരിക്കുന്നത് ഒന്ന് സങ്കല്പിച്ചു നോക്കൂ. എത്ര മനോഹരവും അത്ഭുതകരവുമായ സമ്മാനമാണത്!
നമുക്ക് ഈശോയുടെ വചനം എഴുതാം… അവന്റെ വചനത്തിൽ ജീവിക്കാം…
ഈ QR Code സ്കാൻ ചെയ്ത് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, സ്നേഹപൂർവം,
നോബിൻ അങ്കിൾ
കൂടുതൽ വിവരങ്ങൾക്ക്:
Benita +91 6282137478



