January 22, 2025
Church Kairos Media News Stories

അജു വർഗീസും അനന്യയും ഒന്നിക്കുന്ന സ്വർഗം ഇന്ന് തീയറ്ററുകളിൽ

  • November 8, 2024
  • 1 min read
അജു വർഗീസും അനന്യയും ഒന്നിക്കുന്ന സ്വർഗം ഇന്ന് തീയറ്ററുകളിൽ

‘ഒരു സെക്കന്‍റ് ക്ലാസ് യാത്ര’ എന്ന ചിത്രത്തിന് ശേഷം റെജിസ് ആന്‍റണി സംവിധാനം ചെയ്യുന്ന ‘സ്വര്‍ഗം’ ഇന്ന് പ്രദർശനം ആരംഭിക്കുന്നു.
അജു വർഗ്ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിർമ്മിച്ച ചിത്രത്തിൽ സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശനാട് കനകം (‘ജയ ജയ ഹേ’ ഫെയിം), തുഷാര പിള്ള, മേരി (‘ആക്ഷൻ ഹീറോ ബിജു’ ഫെയിം), മഞ്ചാടി ജോബി എന്നിവരും അഭിനയിക്കുന്നുണ്ട്.
കുടുംബ പശ്ചാത്തലത്തിൽ വ്യത്യസ്‌തമായ ജീവിത സാഹചര്യങ്ങളും അതിലൂടെ തിരിച്ചറിയുന്ന ചില യാഥാർഥ്യങ്ങളുമാണ് ഈ ചിത്രം പറയുന്നത്. തികച്ചും ലളിതമായി നർമ്മ രസത്തോടെയാണ് ‘സ്വര്‍ഗം’ പ്രേക്ഷകരുടെ മുന്നിലെത്തുക.
സി എൻ ഗ്ലോബൽ മൂവീസിന്‍റെ ബാനറിൽ ഡോക്‌ടര്‍ ലിസി കെ ഫെർണാണ്ടസ് ആൻഡ് ടീം ചേർന്ന് നിർമ്മിക്കുന്ന ‘സ്വർഗം’ ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഡോക്‌ടര്‍ ലിസി കെ ഫെർണാണ്ടസ് എഴുതിയ കഥയ്ക്ക് സംവിധായകൻ റെജിസ് ആന്‍റണി, റോസ് റെജിസ് എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു.
ബി കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി, എന്നിവർ എഴുതിയ വരികൾക്ക് ബിജിബാൽ, ജിന്‍റോ ജോൺ, ഡോക്‌ടർ ലിസി കെ ഫെർണാണ്ടസ് എന്നിവർ സംഗീതം പകരുന്നു. പ്രശസ്‌തമായ ഒരുപിടി ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായ ബേബി ജോൺ കലയന്താനി ഇതാദ്യമായാണ് ഒരു സിനിമക്കായി ഗാനങ്ങൾ രചിക്കുന്നത്. കെ എസ് ചിത്ര, വിജയ് യേശുദാസ്, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരാണ് ഗായകർ

About Author

കെയ്‌റോസ് ലേഖകൻ