നമുക്കു ജോയ്സിക്ക് വേണ്ടി പ്രാർത്ഥിക്കാം…..
പ്രിയരേ,
നമുക്കെല്ലാം ഏറെ പ്രിയപ്പെട്ട ജോയ്സി ജെയ്സൺ രോഗാവസ്ഥയിലാണെന്നറിയാമല്ലോ.
തൃശ്ശൂരിലെ ജീസസ് യൂത്ത് നഴ്സസ് മിനിസ്‌ട്രിയിലൂടെ കടന്നുവന്ന ജോയ്സി, കേരളാ ജീസസ് യൂത്ത് നഴ്സസ് മിനിസ്ട്രിയുടെ നേതൃത്വത്തിലും, യു എ യിലും തികഞ്ഞ ക്രൈസ്തവ സാക്ഷ്യം നൽകി. ജീസസ് യൂത്ത് ഫോർമേഷൻ യാത്രയിലും ജോയ്സി സജീവമായിരുന്നു. ജോയ്സി-ജെയ്സൺ ദമ്പതികൾക്ക് അഞ്ചു മക്കളെ നൽകി ദൈവം അനുഗ്രഹിച്ചു.
ഇപ്പോൾ അബുദാബിയിലെ ഒരാശുപത്രിയിൽ ചികിത്സയിലുള്ള ജോയ്സിക്ക് വേണ്ടി പ്രാർഥിക്കാൻ നമുക്ക് അൽപസമയം ഒരുമിച്ച് വരാം. ഇന്ന് (04/Oct/24) വൈകീട്ട് ഇന്ത്യൻ സമയം ഏഴു മണിക്ക് താഴെ നൽകുന്ന ഗൂഗിൾ ലിങ്ക് ഉപയോഗിച്ച് പ്രാർഥനയിൽ കൂടാം.
ജോയ്സിക്ക് വേണ്ടി പ്രാർത്ഥിക്കാൻ താല്പര്യമുള്ളവർക്ക് ഈ സന്ദേശം അയച്ച് കൊടുക്കണേ🙏🏻
Time: 7:00 pm to 7:45 pm IST.