‘അമ്മയ്ക്കായ്’ ഓൺലൈൻ മത്സരങ്ങൾ സമാപിച്ചു
കേരള ജീസസ് യൂത്ത് കിഡ്സ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ മാതാവിൻ്റെ ജനന തിരുനാളിനോട് അനുബന്ധിച്ച് LKG മുതൽ 7ആം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച ‘അമ്മയ്ക്കായ്’ മത്സരങ്ങൾ സമാപിച്ചു. കേരളത്തിന്റെ വിവിധ സോണുകളിൽ നിന്നുമുള്ള ഇരുനൂറ്റി അഞ്ചോളം അംഗങ്ങൾ പങ്കെടുത്ത മത്സരത്തിൽ മാതാവായി 79 കുട്ടികൾ ഒരുങ്ങി. മാതാവിന്റെ ഗാനാലാപന മത്സരത്തിൽ 101 കുട്ടികളും പ്രസംഗമത്സരത്തിൽ 25 കുട്ടികളും പങ്കെടുത്തു.
മത്സരഫലങ്ങൾ ജീസസ് യൂത്ത് കിഡ്സ് മിനിസ്ട്രിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രഖ്യാപിക്കുന്നതാണ്.
https://www.instagram.com/kerala_kids_ministry?igsh=MWlmeGZuaGZmZnl1Mg==