January 23, 2025
Jesus Youth News

കേരള ക്യാമ്പസ് കോൺഫറൻസിന് (KCC) തുടക്കമായി

  • August 24, 2024
  • 1 min read
കേരള ക്യാമ്പസ് കോൺഫറൻസിന് (KCC) തുടക്കമായി

കളമശ്ശേരി: ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കേരള ക്യാമ്പസ് കോൺഫറൻസ് (KCC) ഇന്നലെ (ഓഗസ്റ്റ് 23 വെള്ളിയാഴ്ച്ച) ആരംഭിച്ചു. വി.മത്തായി 10:26-33 വാക്യങ്ങളെ ആസ്പദമാക്കി “#Proclaim From Rooftop” എന്ന ടാഗ് ലൈനിലാണ് കേരളം മുഴുവനും ഉള്ള യുവജനങ്ങൾ യേശുവിൻറെ നാമത്തിൽ ഈ ഒരു കോൺഫറൻസിൽ ഒത്തുകൂടുന്നത്. ഇന്നലെ വൈകിട്ട് 6 മണിക്ക് ആരംഭിച്ച കോൺഫറൻസ് ഓഗസ്റ്റ് 26 ന് സമാപിക്കും.

നാളെ കണ്ണൂർ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ അലക്സ് വടക്കും പിതാവ് യുവജനങ്ങളെ അഭിസംബോധന ചെയ്യും. ആരാധനകൾ, സ്പിരിച്വൽ സെഷൻസ്, വർക്ക്-ഷോപ്പ്സ്, എന്നിങ്ങനെ ആത്മീയ വളർച്ചയ്ക്ക് യുവജനങ്ങളെ സഹായിക്കുന്ന ഒട്ടനവധി പരിപാടികൾ KCC-യിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് . ജീസസ് യൂത്ത് ബാന്റുകളുടെ പ്രെയ്‌സ് ആൻഡ് വർഷിപ്പും ഉണ്ടാവുന്നതാണ്.

About Author

കെയ്‌റോസ് ലേഖകൻ