മാർ ഇവാനിയോസ് കോളേജിന് NAAC റേറ്റിംഗില്‍ ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന A++ പദവി
തിരുവനന്തപുരം: തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിന് 3.56 സ്‌കോറോടെ NAAC അക്രഡിറ്റേഷന്‍ ലഭിച്ചു. എപ്ലസ്പ്ലസ് പദവിയാണ് ലഭിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. യു ജി സി അംഗീകാരമുള്ള NAAC റേറ്റിംഗില്‍ ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന പദവിയാണിത്. 3.51 മുതല്‍ 4 വരെ സ്‌കോര്‍ നേടുന്ന സ്ഥാപനങ്ങള്‍ക്കാണ് എപ്ലസ്പ്ലസ് പദവി ലഭിക്കുന്നത്. നിലവില്‍ കേരളാ യുണിവേഴ്സിറ്റിക്ക് ഈ പദവി ഉണ്ട്. ഫിഫ്ത്ത് സൈക്കിളില്‍ മാര്‍ ഇവാനിയോസ് കോളേജാണ് എപ്ലസ്പ്ലസ് പദവി നേടുന്ന ആദ്യത്തെ സ്ഥാപനം.