സിഎംസി ഇരിഞ്ഞാലക്കുട ഉദയം പ്രൊവിൻസിന്റെ ബാനറിൽ മദർ വിമല സിഎംസി നിർമ്മിച്ച് പ്രേംപ്രകാശ് ലൂയിസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘The Magical Hands’ ശ്രദ്ധേയമാകുന്നു. വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിവസം റിലീസ് ചെയ്ത ഈ ഹ്രസ്വചിത്രത്തിന് ഇതിനോടകം തന്നെ 15000 ത്തിലധികം കാഴ്ചക്കാരെ യൂട്യൂബിൽ ലഭിച്ചിട്ടുണ്ട്.
വിശുദ്ധ ജോൺ മരിയ വിയാനിയുടെ പ്രത്യേക ഇടപെടലിലൂടെ പോൾ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും മനസാന്തരവുമാണ് കഥയുടെ ഇതിവൃത്തം. ചിത്രത്തിലിടിക്കിടെ ഉണ്ടാകുന്ന വികാരിയച്ചന്റെ കഥാപാത്രവും വിയാനി പുണ്യാളനും തമ്മിലുള്ള സംഭാഷണരംഗങ്ങൾ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.
സി. ഫ്ലവറീറ്റ് സിഎംസി (കോൺസെപ്റ് & പ്രൊഡക്ഷൻ കൺട്രോളർ), അശ്വിൻ ലെനിൻ & പിന്റോ സെബാസ്റ്റ്യൻ (ക്യാമറ), അനൂപ് തോമസ് (എഡിറ്റിംഗ്), ജിജോ ജോസഫ് (സഹസംവിധാനം), ബിഞ്ചു ജേക്കബ് (കാസ്റ്റിംഗ് ഡയറക്ടർ), റിച്ചാർഡ് അന്തിക്കാട് (ഓഡിയോ), ബെൻസൺ തോമസ് (ടൈറ്റിൽ ഗ്രാഫിക്സ്) എന്നിവരാണ് ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്.