ലോരേറ്റോ ജീസസ് യൂത്ത് ചിത്രരചനാ മത്സരം നടത്തി
കൊച്ചി: ലോരേറ്റോ ദൈവാലയത്തിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവക ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ ചിത്രരചനാ മത്സരം നടത്തി. ജൂലൈ 28ന് വൈകീട്ട് 4 മണി മുതൽ സെന്റിനറി ഹാളിൽ വെച്ചാണ് മത്സരം സംഘടിപ്പിച്ചത്. ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ നിരവധി പേർ പങ്കാളികളായി.