January 23, 2025
News Youth & Teens

സിഎല്‍സി പാലക്കാട്‌ രൂപതയുടെ പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ ഉ​ദ്ഘാ​ട​ന​വും ക​ർ​മ​പ​ദ്ധ​തി പ്ര​കാ​ശ​ന​വും

  • July 16, 2024
  • 0 min read
സിഎല്‍സി പാലക്കാട്‌ രൂപതയുടെ പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ ഉ​ദ്ഘാ​ട​ന​വും ക​ർ​മ​പ​ദ്ധ​തി പ്ര​കാ​ശ​ന​വും

പാലക്കാട്‌: സിഎല്‍സി പാലക്കാട്‌ രൂപതയുടെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും കര്‍മപദ്ധതി പ്രകാശനവും പാസ്റ്ററല്‍ സെന്ററില്‍ സിഎംഎല്‍, കെസിഎസ്‌എല്‍ എന്നീ സംഘടനകള്‍ സംയുക്തമായി നടത്തി. സിഎല്‍സി പതാക ഉയര്‍ത്തുകയും ആന്തം പാടി ജയ്‌ വിളിക്കുകയും ചെയ്തശേഷം നടന്ന പൊതുസമ്മേളനം പാലക്കാട്‌ രൂപത മെത്രാൻ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കര്‍മപദ്ധതി പ്രകാശനവും ബിഷപ്‌ നിര്‍വഹിച്ചു.

തുടര്‍ന്ന്‌ സിഎംഎല്‍ പാലക്കാട്‌ രൂപത ഡയറക്ടര്‍ ഫാ. ജിതിന്‍ വേലിക്കകത്ത്‌ ആമുഖ്യപ്രഭാഷണം നടത്തി. സിഎല്‍സി പാലക്കാട്‌ രൂപത ഡയറക്ടര്‍ ഫാ. ജിതിന്‍ ചെറുവത്തൂര്‍, കെസിഎസ്‌എല്‍ ഡയറക്ടര്‍ ഫാ.അമല്‍, സിഎംഎല്‍ പാലക്കാട്‌ രൂപത പ്രസിഡന്റ് ഡേവിസ്‌ കെ. കോശി എന്നിവര്‍ ആശംസ അറിയിച്ചു. സെക്രട്ടറി ട്രീസ റോസ്‌ പ്രിന്‍സ്‌ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെസിഎസ്‌എല്‍ സെക്രട്ടറി ആഷ്മിക ജോണ്‍ നന്ദി പറഞ്ഞു.

About Author

കെയ്‌റോസ് ലേഖകൻ