ആലുവ: എംഎസ്ജെ (മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് – ധര്‍മഗിരി) ആലുവ നിർമ്മല പ്രൊവിന്‍സിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റര്‍ ദിവ്യ എം.എസ്.ജെ തെരഞ്ഞെടുക്കപ്പെട്ടു. തായ്ക്കാട്ടുകര മുളക്കൽ കുടുംബാംഗമാണ്.
അസിസ്റ്റന്റ് പ്രൊവിന്‍ഷ്യലായി സിസ്റ്റര്‍ എൽസി, കൗണ്‍സിലര്‍മാരായി സിസ്റ്റര്‍ സിസിൽ തെരേസ് ( സന്യാസ പരിശീലനം), സിസ്റ്റര്‍ എൽസി ( ആതുരസേവനം), സിസ്റ്റര്‍ ലിജി ജോസ് (സാമൂഹൃക്ഷേമം), സിസ്റ്റര്‍ ജിഷാ റോസ് (സുവിശേഷവത്കരണം), സിസ്റ്റര്‍ ഡെല്ല (പ്രൊകുറേറ്റര്‍), സിസ്റ്റര്‍ ജിന്റ (സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.