പത്തനംതിട്ട: രാജ്യത്തിന്റെ സാമൂഹിക പുരോഗതിയിലും രാഷ്ട്രനിര്‍മാണത്തിലും ക്രൈസ്തവര്‍ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാകില്ലെന്ന് കുര്യാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത.
സെന്റ് തോമസ് ദിനത്തോടനുബന്ധിച്ച് നാഷണല്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് ഫോര്‍ ജസ്റ്റിസിന്റെ നേതൃത്വത്തില്‍ കോന്നി ഈടുപാറ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാഷണല്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് ഫോര്‍ ജസ്റ്റീസ് സംസ്ഥാന പ്രസിഡന്റ് ഡോ. പ്രകാശ് പി. തോമസ് അധൃക്ഷത വഹിച്ചു. പാസ്റ്റര്‍ രാജു ആനിക്കാട് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജെയ്സ് പാണ്ടനാട്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അനീഷ് തോമസ്, ഫാ. ബെന്യാമിന്‍ ശങ്കരത്തില്‍, ഫാ. ജോണ്‍കുട്ടി, ഫാ. രാജു ഡാനിയേല്‍, റവ. സജു തോമസ്, ഫാ. ഷാജി പി. ജോര്‍ജ്, റവ. ജെ. ജോമോന്‍, റവ. അജു പി. ജോണ്‍, റവ. ജോണി ആൻഡ്രൂസ്, എല്‍വിന്‍ ചെറിയാന്‍ ഏബ്രഹാം, പാസ്റ്റര്‍ ഏബ്രഹാം വര്‍ഗീസ്, പാസ്റ്റര്‍ തോമസ് എം. പുളിവേലി എന്നിവര്‍ പ്രസംഗിച്ചു.