January 23, 2025
News

മനുഷ്യാന്തസ്സിന്റെ ഗുരുതരമായ ലംഘനമാണ് വാടക ഗർഭധാരണം: വത്തിക്കാൻ

  • June 21, 2024
  • 0 min read
മനുഷ്യാന്തസ്സിന്റെ ഗുരുതരമായ ലംഘനമാണ് വാടക ഗർഭധാരണം: വത്തിക്കാൻ

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അന്തസ്സിന്റെ ഗുരുതരമായ ലംഘനമാണ് വാടക ഗർഭധാരണമെന്ന് വത്തിക്കാനിലെ കുടുബങ്ങള്‍ക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററി. ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ, വത്തിക്കാനിലെ അല്മായർക്കും കുടുബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ ഉപകാര്യദർശി ഡോ. ഗബ്രിയേല ഗംബിനോയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

മനുഷ്യാന്തസ്സിന്റെ ഗുരുതരമായ ലംഘനമാണിത്. ഇത്തരം സമ്പ്രദായങ്ങൾക്ക് പരിപൂർണ്ണമായ വിലക്ക് ഏർപ്പെടുത്തേണ്ടത് ഏറെ ആവശ്യമാണ്. ആഗോള തലത്തിൽ വ്യത്യസ്ത രാഷ്ട്രീയ, ധാർമ്മിക, മത നിലപാടുകളിൽ നിന്ന് പോലും ഈ ഒരു ആവശ്യം ഉയർന്നുവരുന്നുവെന്നും അതിനാൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തേണ്ടതിന്റെ അടിയന്തിരാവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഗബ്രിയേല ആവശ്യപ്പെട്ടു.

About Author

കെയ്‌റോസ് ലേഖകൻ