ചേർത്തലയിൽ ഡിസംബർ 15-ന് സോണൽ അസംബ്ലിയും ഗാതെറിംഗും
ആലപ്പുഴ : ജീസസ് യൂത്ത് ചേർത്തല സോണിന്റെ നേതൃത്വത്തിൽ ‘സോണൽ അസംബ്ലിയും ഗാതെറിംഗും’ ഡിസംബർ 15 ഞായറാഴ്ച 2.30 PM മുതൽ 5.30 PM വരെ ചേർത്തല നൈപുണ്യ കോളേജിൽ വെച്ച് നടത്തുന്നു.
സഹോദരര്‍ ഏകമനസ്‌സായി ഒരുമിച്ചുവസിക്കുന്നത് എത്ര വിശിഷ്‌ടവുംസന്തോഷപ്രദവുമാണ്!
സങ്കീര്‍ത്തനങ്ങള്‍ 133 : 1
Dear Jesus Youth
ക്രിസ്മസും ന്യൂഇയറും ഇങ്ങെത്തിയല്ലോ…
ഈശോയുടെ പിറവിതിരുനാളിനായുള്ള ഒരുക്കങ്ങൾ എവിടെ വരെയായി…
നമ്മുടെ സോണൽ അസംബ്ലിയും ഗാതെറിംഗും നടക്കുന്നതും ഈ മാസം തന്നെയാണ് കേട്ടോ….
നമുക്കെല്ലാവർക്കും ഒന്നിച്ചുവരുവാനും പ്രാർത്ഥിക്കുവാനുംവിശേഷങ്ങൾ പങ്കുവെയ്ക്കാനുമായി ഡിസംബർ 15 ന് 2.30 PM മുതൽ 5.30 PM വരെ ചേർത്തല നൈപുണ്യ കോളേജിൽ നടക്കുന്ന സോണൽ അസംബ്ലി&ഗാതെറിംഗിൽ പങ്കെടുക്കാൻ എല്ലാവരും എത്തുമല്ലോ