സാജു തോമസ് പ്രസിഡൻ്റ് , ഷോബി കെ.പോൾ ജനറൽ സെക്രട്ടറി
കൊച്ചി: ക്രിസ്ത്യൻ ലൈഫ് കമ്യൂണിറ്റി (സിഎൽസി) കേരള റീജണിന്റെ പ്രസിഡന്റായി സാജു തോമസ് (കോട്ടപ്പുറം രൂപത) തെരഞ്ഞെടുക്കപ്പെട്ടു. ഷോബി കെ. പോളാണു (ഇരിഞ്ഞാലക്കുട) ജനറൽ സെക്രട്ടറി.
മറ്റു ഭാരവാഹികൾ ട്രഷറർ – നിതീഷ് ജസ്റ്റിൻ (കണ്ണൂർ), വൈസ് പ്രസിഡൻ്റുമാർ – സിനോബി ജോയ് (എറണാകുളം), റീത്തദാസ് (കൊല്ലം), ഡോണ ഏണസ്റ്റിൻ (വരാപ്പുഴ), ജോയിന്റ് സെക്രട്ടറിമാർ- അമൽ മാർട്ടിൻ (വരാപ്പുഴ), മീട്ടു മനോജ് (തൃശൂർ), എ.ഡെറീന ഗബ്രിയേൽ (കണ്ണൂർ), ജനറൽ കോ-ഓർഡിനേറ്റർ- ഗ്ലോറിൻ ജോയ് (തൃശൂർ), മേഖല ഓർഗനൈസർമാർ- സി.കെ.സാജു തോമസ് ഷോബി കെ.പോൾ ഡാനി (പാലക്കാട്), ബിനോയ് ജോസി (കോഴിക്കോട്), ബിബിൻ പോൾ (ഇരിങ്ങാലക്കുട).
ആലുവ നിവേദിതയിൽ നടന്ന വാർഷിക സമ്മേളനത്തിൽ സംസ്ഥാന ഡയറക്ടർ ഫാ.ഫ്ര ജോ വാഴപ്പിള്ളി അധ്യക്ഷതവഹിച്ചു. ബിഷപ് മാർ തോമസ് ചക്യത്ത് അനുഗ്രഹപ്രഭാഷണം നടത്തി.