January 23, 2025
Church

സീറോമലബാർ യൂത്ത് മൂവ്മെന്റ് സംസ്ഥാന സമിതിക്ക് പുതിയ ഭാരവാഹികൾ

  • June 12, 2024
  • 1 min read
സീറോമലബാർ യൂത്ത് മൂവ്മെന്റ് സംസ്ഥാന സമിതിക്ക് പുതിയ ഭാരവാഹികൾ

എറണാകുളം: സീറോമലബാർ യൂത്ത് മൂവ്മെന്റ് സംസ്ഥാന സമിതിയുടെ 2024-’26 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വെച്ചു നടന്ന വാർഷിക സെനറ്റ് യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റായി ഇടുക്കി രൂപതാഗം അലക്സ്‌ പൂളിമൂട്ടിൽ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി തലശ്ശേരി അതിരൂപതയിൽ നിന്നും അഖിൽ ചാലിൽ പുത്തൻ പുരയിലിനെ തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ്‌ ആയി പാലാ രൂപതയിൽ നിന്നും അഡ്വ. പ്രതീക്ഷ രാജ് ഓലിക്കൽ, ഡെപ്യൂട്ടി പ്രസിഡന്റ്‌ ആയി കാഞ്ഞിരപ്പള്ളി രൂപതയിൽ നിന്നും അലൻ ജോളി പടിഞ്ഞാറേക്കരയും, സെക്രട്ടറിയായി താമരശ്ശേരി രൂപതയിൽ നിന്നും ആഗി മരിയ ജോസഫും, ജോയിന്റ് സെക്രട്ടറിയായി ഇടുക്കി രൂപതയിൽ നിന്നും അനു മരിയ തോമസും, ട്രഷററായി പാലാ രൂപതയിൽ നിന്നും നിഖിൽ ഫ്രാൻസിസും, ഗ്ലോബൽ കൗൺസിലറുമാരായി കോട്ടയം അതിരൂപതയിൽ നിന്നും അഡ്വ. സ്റ്റെഫി കെ റെജി, ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്ന് രേഷ്മ ദേവസ്യയും തിരഞ്ഞെടുക്കപ്പെട്ടു.

About Author

കെയ്‌റോസ് ലേഖകൻ