January 23, 2025
News

കേന്ദ്രമന്ത്രിസഭയിലെ കേരള പ്രാതിനിധ്യം സ്വാഗതാർഹം: സീറോമലബാർസഭ 

  • June 10, 2024
  • 1 min read
കേന്ദ്രമന്ത്രിസഭയിലെ കേരള പ്രാതിനിധ്യം സ്വാഗതാർഹം: സീറോമലബാർസഭ 

കേന്ദ്രമന്ത്രിസഭയിൽ കേരളത്തിന്റെ പ്രതിനിധികളായി ശ്രീ. സുരേഷ് ഗോപിയും ശ്രീ. ജോർജ് കുര്യനും ഉൾപ്പെടുത്തപ്പെട്ടതിലുള്ള സന്തോഷം രേഖപ്പെടുത്തുന്നതായി സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ നമ്മുടെ ഭാരതത്തിൽ പുതിയ സർക്കാർ അധികാരമേറ്റിരിക്കുകയാണ്. കേരളത്തിന്റെ പൊതുതാൽപര്യങ്ങൾ സംരക്ഷിക്കാനും വികസനം ത്വരിതപ്പെടുത്താനും ഇവർക്കു സാധിക്കട്ടെയെന്ന് സീറോമലബാർ സഭ ആശംസിച്ചു.

ഭരണഘടനാതത്വങ്ങൾ അടിസ്ഥാനമാക്കിയും മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും രാഷ്ട്രത്തിന്റെ ബഹുസ്വരതയും ന്യൂനപക്ഷവിഭാഗങ്ങളുടെ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും രാഷ്ട്രത്തെ കൂടുതൽ വികസനത്തിലേക്കും സാമൂഹിക പുരോഗതിയിലേക്കും നയിക്കാൻ പുതിയ സർക്കാരിന് സാധിക്കട്ടെ. ഭാരതത്തിന്റെ നവോത്ഥാനത്തിനും സാംസ്കാരിക പുരോഗതിക്കും വിദ്യാഭ്യാസനേട്ടങ്ങൾക്കും സ്വതന്ത്രപ്രാപ്തിക്കും നിസ്തുല സംഭാവനകൾ നൽകിയിട്ടുള്ള രാഷ്ട്രനേതാക്കളുടെ പ്രവർത്തനശൈലി ഈ സർക്കാരിനും തുടരാൻ സാധിക്കട്ടെ എന്ന് സഭ ആശംസിക്കുകയും കേന്ദ്രസർക്കാരിന്റെ ഇപ്രകാരമുള്ള രാഷ്ട്രനിർമാണയത്നങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

About Author

കെയ്‌റോസ് ലേഖകൻ