January 22, 2025
Church

ആതുരാലയങ്ങള്‍ മനുഷ്യസ്നേഹത്തിന്റെ മുഖമാകണം: കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍

  • June 13, 2024
  • 1 min read
ആതുരാലയങ്ങള്‍ മനുഷ്യസ്നേഹത്തിന്റെ മുഖമാകണം: കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍

കോട്ടയം: ആതുരാലയങ്ങള്‍ മനുഷ്യസ്നേഹത്തിന്റെ മുഖമാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പുതിയതായി നിര്‍മ്മിച്ച മദര്‍ & ചൈല്‍ഡ് സെന്ററും അത്യാഹിത വിഭാഗവും നാടിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്. സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി മുന്‍ രൂപത അധ്യക്ഷന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യസന്ദേശം നല്‍കി.

ആതുരാലയങ്ങള്‍ മാനവിക ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അവ മനുഷ്യസ്നേഹത്തിന്റെ മുഖമാകണമെന്നും, മനുഷ്യരില്‍ ദൈവീക മുഖം കണ്ടെത്തുന്ന മഹനീയ ശുശ്രൂഷയാണ് ആതുര ശുശ്രൂഷയെന്നും കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. 1965ല്‍ സ്ഥാപിതമായ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ എപ്പോഴും സാധാരണക്കാരുടെ പക്ഷം ചേരുവാനും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും ശ്രദ്ധിച്ചിരുന്നുവെന്ന് മാര്‍ പുളിക്കല്‍ ഓര്‍മ്മിച്ചു. മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പുതിയതായി നിര്‍മ്മിച്ച മദര്‍ & ചൈല്‍ഡ് സെന്ററും അത്യാഹിത വിഭാഗവും നാടിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്.

സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി മുന്‍ രൂപത അദ്ധ്യക്ഷന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യസന്ദേശം നല്‍കി. മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് പ്രസിഡന്റ് ഫാ. ബോബി മണ്ണംപ്ലാക്കല്‍, ഡയറക്ടര്‍ ഫാ. സോജി കന്നാലില്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ദീപു പുത്തന്‍പുരയ്ക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിജു ഞള്ളിമാക്കല്‍, പിആര്‍ഒ അരുണ്‍ ആണ്ടൂര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 80,000 ചതുരശ്ര അടിയില്‍ പണിതീര്‍ത്ത പുതിയ കെട്ടിടസമുച്ചയത്തില്‍ എല്ലാവിധ സൗകര്യങ്ങളും സജ്ജമാണ്. ആരംഭ കാലത്ത് മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സ് ആയിരുന്നു ഈ ഹോസ്പിറ്റല്‍ നടത്തിയിരുന്നത്. 1999ല്‍ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ഹോസ്പിറ്റല്‍ കൈമാറുകയായിരുന്നു.

About Author

കെയ്‌റോസ് ലേഖകൻ