January 22, 2025
Kairos Global Kairos Media

സിഎംഎ അന്താരാഷ്ട്ര അവാർഡുകൾ വീണ്ടും വാരിക്കൂട്ടി കെയ്റോസ് മീഡിയ

  • June 24, 2024
  • 1 min read
സിഎംഎ അന്താരാഷ്ട്ര അവാർഡുകൾ വീണ്ടും വാരിക്കൂട്ടി കെയ്റോസ് മീഡിയ

ലോകത്തിലെ ഏറ്റവും പ്രധാന കത്തോലിക്കാ പുരസ്കാരമായ സി എം എ അവാർഡുകൾ കരസ്ഥമാക്കി കെയ്റോസ് ഗ്ലോബൽ. ഇക്കഴിഞ്ഞ ജൂൺ 21ന് ജോർജിയയിലെ അറ്റ്ലാൻഡിൽ വച്ച് നടന്ന കാത്തലിക് മീഡിയ കോൺഫറൻസിൽ ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

പ്രെയർ ആൻഡ് സ്പിരിച്വാലിറ്റി മാഗസിൻ വിഭാഗത്തിൽ ബെസ്റ്റ് ഫീച്ചർ ആർട്ടിക്കിളിനുള്ള അവാർഡ് കെയ്റോസ് ഗ്ലോബലിലെ ഫീച്ചറുകൾക്ക് ലഭിച്ചു. ഈ വിഭാഗത്തിൽ ഒന്നാമത് എത്തിയത് കെയ്റോസ് ഗ്ലോബൽ ആണ്.
ഇതുകൂടാതെ ബെസ്റ്റ് ലേ ഔട്ട്‌ ഓഫ് ആൻ ആർട്ടിക്കിൾ അവാർഡും കെയ്റോസ് ഗ്ലോബലിന് ലഭിച്ചു. കെയ്റോസ് ഗ്ലോബലിലെ വിവിധ ആർട്ടിക്കിളുകളുടെ ലേ ഔട്ടുകൾ ആണ് പുരസ്കാരത്തിനായി പരിഗണിച്ചത്.

ബെസ്റ്റ് എക്സ്പ്ലനേഷൻ ഓഫ് മാരേജ് വിഭാഗത്തിലും കെയ്റോസ് ഗ്ലോബലിലെ ലേഖനങ്ങൾ പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടി. മാഗസിനിലെ കൾച്ചർ ഓഫ് ലൈഫ്, എൻഗേജ്, ഫമീലിയ തുടങ്ങിയ തലക്കെട്ടുകളിൽ വരുന്ന ലേഖനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകിയത്.

ഇതോടൊപ്പം പ്രെയർ ആൻഡ് സ്പിരിച്വാലിറ്റി മാഗസിൻസിന്റെ വിഭാഗത്തിൽ മാഗസിൻ ഓഫ് ദ ഇയർ പുരസ്കാരത്തിൽ കെയ്റോസ് ഗ്ലോബൽ പ്രത്യേക ജൂറി പരാമർശം നേടി.

മിഷൻ മാഗസിനുകളുടെ വിഭാഗത്തിൽ മികച്ച ലേഖനത്തിനുള്ള അവാർഡ് നിർണയത്തിലും കെയ്റോസ് ഗ്ലോബൽ മാഗസിന് _പ്രത്യേക ജൂറി പരാമർശം ലഭിച്ചു.

കത്തോലിക്ക പ്രസാധകരുടെയും മാധ്യമപ്രവർത്തകരുടെയും നേതൃത്വത്തിലുള്ള അന്തർദേശീയ സംഘടനയാണ് കാത്തലിക് മീഡിയ അസോസിയേഷൻ (സി.എം.എ) കത്തോലിക്കാ മാധ്യമ രംഗത്ത് അന്തർദേശീയ തലത്തിലുള്ള മികവിനാണ് സി.എം.എ പുരസ്കാരങ്ങൾ നൽകി വരുന്നത്. 2022 മുതൽ കെയ്റോസ് മീഡിയയുടെ ഇംഗ്ലീഷ് മാഗസിനായ കെയ്റോസ് ഗ്ലോബൽ സി.എം.എ (കാത്തലിക് മീഡിയ അസോസിയേഷൻ) യിൽ അംഗമാണ്. 2023ലും കെയ്റോസ് ഗ്ലോബൽ സി.എം.എ യുടെ വിവിധ പുരസ്കാരങ്ങൾ നേടിയിരുന്നു.

ജീസസ് യൂത്തിന്റെ മാധ്യമ മുഖമായ കെയ്റോസ് മീഡിയ
കഴിഞ്ഞ 28 വർഷമായി കത്തോലിക്ക മാധ്യമ രംഗത്ത് നിറസാന്നിധ്യമായി പ്രവർത്തിക്കുന്നു. കെയ്റോസ് മീഡിയയിൽ നിന്നും കെയ്റോസ് ഗ്ലോബൽ കൂടാതെ
കെയ്റോസ് മലയാളം, കെയ്റോസ് ബഡ്സ്, എന്നീ മാഗസിനുകൾ കൂടി പ്രസിദ്ധീകരിച്ചു വരുന്നു. കൂടാതെ കെയ്റോസ് സ്റ്റുഡിയോ എന്ന യൂട്യൂബ് ചാനലും ക്ലൗഡ് കാത്തലിക് എന്ന ആപ്പും കെയ്റോസ് മീഡിയയുടെ മാറ്റുകൂട്ടുന്നു. ഇതിനോടകം തന്നെ നിരവധി പുസ്തകങ്ങളും കെയ്റോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘അബ്ബാഹൃദയം’ എന്ന പേരിൽ നീൽ റൊസാനോ യുടെ അബ്ബാസ് ഹാർട്ട് എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയും കെയ്റോസിൽ നിന്ന് തയ്യാറായിക്കൊണ്ടിരിക്കുന്നു.

അമേരിക്ക ആസ്ഥാനമായുള്ള സി.എം.എ യുടെ ഈ പുരസ്കാരങ്ങൾ കത്തോലിക്കാ മാധ്യമപ്രവർത്തന രംഗത്തെ കെയ്റോസിന്റെ മികവിനുള്ള അംഗീകാരം കൂടിയാണെന്ന് കെയ്‌റോസ് മീഡിയ ഡയറക്റ്റർ ഡോ. ചാക്കോച്ചൻ ഞാവള്ളിൽ, എക്സികുട്ടീവ് അംഗം അഡ്വ. ജോൺസൺ ജോസ് എന്നിവർ അഭിപ്രായപ്പെട്ടു.

About Author

കെയ്‌റോസ് ലേഖകൻ