January 23, 2025
Church

ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരെ സഹായിക്കാന്‍ എ‌സി‌എന്‍ ചെലവിട്ടത് 144 മില്യണ്‍ യൂറോ

  • June 21, 2024
  • 0 min read
ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരെ സഹായിക്കാന്‍ എ‌സി‌എന്‍ ചെലവിട്ടത് 144 മില്യണ്‍ യൂറോ

ലോകമെമ്പാടുമുള്ള 138 രാജ്യങ്ങളിലെ ദുരിതമനുഭവിക്കുന്ന ക്രൈസ്തവരെ സഹായിക്കാൻ 143.7 ദശലക്ഷം യൂറോ ചെലവിട്ടുവെന്ന് പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയിഡ് ടു ദ ചർച്ച് ഇൻ നീഡ്. യുക്രൈന്‍, സിറിയ, ലെബനോൻ എന്നിവയാണ് കൂടുതൽ പണം ലഭ്യമാക്കിയ രാജ്യങ്ങളെന്നും സംഭാവനകളിലൂടെ മുൻവർഷങ്ങളിലെ സാമ്പത്തിക സമാഹരണത്തിനുള്ള തുക നിലനിർത്തിയതായി സംഘടന വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ഇരുപത്തിമൂന്നിലധികം രാജ്യങ്ങളിൽ ഫൗണ്ടേഷനുള്ള ഏകദേശം 3,60,000 ആളുകളുടെ സഹായമാണ് പീഡിത ക്രൈസ്തവര്‍ക്ക് ലഭ്യമാക്കുവാന്‍ സംഘടനയ്ക്കു ബലമേകിയത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, നൈജീരിയ, ബുർക്കിന ഫാസോ എന്നിവിടങ്ങളിലായാണ് സംഘടന കൂടുതല്‍ സഹായം എത്തിച്ചത്

About Author

കെയ്‌റോസ് ലേഖകൻ