ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ ‘എയ്ഞ്ചലോസ് 2K24’ മെഗാസംഗമം സംഘടിപ്പിച്ചു
പാലാരിവട്ടം: ചെറുപുഷ്പ മിഷൻ ലീഗ് കേരള സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ മെഗാ ഓൺലൈൻ സംഗമം എയ്ഞ്ചലോസ് 2K24 സംഘടിപ്പിച്ചു. മാനന്തവാടി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം സംഗമം ഉദ്ഘാടനം ചെയ്തു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും പ്രതീക്ഷകളാണ് നിങ്ങളെന്നും നിങ്ങളിലൂടെയാണ് നല്ല സഭയേയും സമൂഹത്തെയും വാർത്തെടുക്കാൻ കഴിയുകയെന്നും ഈ വർഷം കേരളത്തിലെ വിവിധ രൂപതകളിൽ നിന്നായി ആദ്യകുർബാന സ്വീകരിച്ച മൂവായിരത്തിലധികം കുട്ടികൾക്ക് നൽകിയ സന്ദേശത്തിലും ചോദ്യോത്തര വേളയിലും അഭിവന്ദ്യ പിതാവ് പറഞ്ഞു. ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ച സംഗമത്തിന് ചെറുപുഷ്പ മിഷൻ ലീഗ് സംസഥാന ഡയറക്ടറും കെസിബിസി വൊക്കേഷൻ കമ്മീഷൻ സെക്രട്ടറിയുമായ റവ. ഫാ. ഷിജു ഐക്കരക്കാനയിൽ ആമുഖ പ്രഭാഷണം നടത്തി. റവ. ഫാ. ജിതിൻ വേലിക്കകത്ത്, റവ. സി. മേരി ജൂലിയ DIH, ജയ്സൺ പുളിച്ചുമാക്കൽ, തോമസ് അടുപ്പുകല്ലുങ്കൽ, ശരത് ബാവക്കാട്ട്, അജയ് ചാലിൽ, ടിന്റോ തൈപ്പറമ്പിൽ, ബാബു ചെട്ടിപറമ്പിൽ, ജെസ്റ്റിൻ തോമസ്, സിന്റാ ഈഴത്തിവിളയിൽ, ബിൻസി പൂവത്തും കുടി, ആര്യ കൊച്ചുപുരയക്കൽ തുടങ്ങിയ സംസഥാന എക്സിക്യുട്ടിവ് അംഗങ്ങൾ ഓൺലൈൻ സംഗമത്തിന് നേതൃത്വം നൽകി.