January 22, 2025
Jesus Youth

കത്തോലിക്കാസഭയിൽ സജീവം: ജീസസ് യൂത്ത് നേതൃനിരകൾ

  • June 18, 2024
  • 1 min read
കത്തോലിക്കാസഭയിൽ സജീവം: ജീസസ് യൂത്ത് നേതൃനിരകൾ

ആഗോള കത്തോലിക്കാസഭയിൽ, പ്രത്യേകിച്ച് കേരളത്തിലെ സോണുകളിൽ ജീസസ് യൂത്ത് നേതൃനിരകൾ ഇപ്പോഴും സജീവം. 24×7 എന്ന രീതിയിലാണ് കേരളം മുഴുവൻ ഇവർ പ്രവർത്തനനിരതരാകുന്നത്.

എറണാകുളത്ത് CaLT (Catholic Leadership Training) എന്നപേരിൽ 2024 ജനുവരിയിൽ തുടങ്ങി ഡിസംബറിൽ അവസാനിക്കുന്ന വിധത്തിൽ ഒരു പരിശീലന പരിപാടി മികച്ച രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു. ഏറെ വർഷങ്ങളായി നേതൃനിരയിലുള്ള മുതിർന്ന നേതാക്കളുടെ സജീവ പങ്കാളിത്തത്തോടെയാണ് പ്രോഗ്രാം നടക്കുന്നത്. ആത്മീയ ജീവിതത്തിൽ അടിത്തറയുള്ളതും പ്രായോഗിക ജീവിതത്തിൽ പ്രവർത്തനനിരതമാകുന്നതുമായ രീതിയിലാണ് പരിശീലന പരിപാടി ഒരുക്കിയിരിക്കുന്നത്. 35 ഓളം യുവതീയുവാക്കൾ പങ്കെടുക്കുന്ന പരിശീലന പരിപാടിയിൽ ആത്മീയ അഭിവൃദ്ധിക്കായുള്ള വിഷയങ്ങളോടൊപ്പം Time management, self awareness, sexuality തുടങ്ങിയ നിരവധി ഇതര വിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന നേതാക്കളോടൊപ്പമുള്ള പങ്കുവെക്കലുകളും ഊഷ്മളമായ വ്യക്തിബന്ധങ്ങളിലൂടെയുമാണ് അംഗങ്ങൾ ഓരോരുത്തരും യാത്ര ചെയ്യുന്നത്.

എടുത്തു പറയേണ്ട പ്രധാന കാര്യം മുതിർന്ന നേതാക്കളുടെ ആത്മാർത്ഥതയും പ്രതിബദ്ധതയുമാണ്. എല്ലാ ആഴ്ചകളിലും ഈ പ്രോഗ്രാമിനായി മീറ്റിംഗുകൾ സംഘടിപ്പിക്കുകയും പ്രാർത്ഥനയും ആലോചനയും നടക്കുകയും ചെയ്യുന്നു. പങ്കെടുക്കുന്നവരുടെ വീടുകളിലേക്ക് ഇവർ തന്നെ വിളിക്കുകയും പിന്നീട് സന്ദർശനം നടത്തുകയും ചെയ്യുന്നതുമൊക്കെ ഏറെ പ്രശംസനീയമായ കാര്യമാണ്. സാമ്പത്തിക ക്രമീകരണങ്ങൾക്കും ഇവർ തന്നെയാണ് മുൻകൈയെടുക്കുന്നത്. സോണിന്റെ പ്രവർത്തനങ്ങൾക്ക് ഈ മുതിർന്ന നേതാക്കളുടെ സാന്നിധ്യവും സഹകരണവും പ്രവർത്തനങ്ങളും എല്ലാം വലിയൊരു മുതൽക്കൂട്ടാണ്. അനിമേറ്റർമാരായ അച്ചനും സിസ്റ്ററും മുഴുവൻ സപ്പോർട്ടുമായി കൂടെയുള്ളത് വലിയൊരനുഗ്രഹമായി കാണുന്നു.

ഇതുപോലുള്ളവരുടെ നേതൃത്വങ്ങളിലൂടെയാണ്, സഭാ പ്രവർത്തനങ്ങളിൽ പ്രതിജ്ഞാബദ്ധരായിട്ടുള്ള ജീസസ് യൂത്ത് മുന്നേറ്റം എക്കാലവും വളർന്നു വന്നിട്ടുള്ളതും വളരുന്നതും. CaLT എന്ന പരിശീലന പരിപാടി ഡിസംബറിൽ അവസാനിക്കുമ്പോൾ പ്രതിബദ്ധതയുള്ള ഒരു കൂട്ടം പുതിയ ചെറുപ്പക്കാർ എറണാകുളം സോണിന് മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് സോണൽ നേതൃനിര.

About Author

കെയ്‌റോസ് ലേഖകൻ