കീം (KEAM 2024) – ആർക്കിടെക്ചർ/ മെഡിക്കൽ /മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ അപേക്ഷ സമർപ്പിക്കാൻ ഒരവസരം കൂടി
തയാറാക്കിയത് : ഡോ.ഡെയ്സൻ പാണേങ്ങാടൻ
തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ
daisonpanengadan@gmail.com
സംസ്ഥാനത്തെ പ്രഫഷണൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് ഈ അധ്യയന വർഷം പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം കീമിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ഒരവസരം കൂടി ലഭ്യമാക്കിയിട്ടുണ്ട് . ആർക്കിടെക്ചർ/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കാണ് പുതിയതായി അപേക്ഷിക്കാൻ അവസരം. ഇതോടൊപ്പം തന്നെ നിലവിൽ അപേക്ഷ സമർപ്പിച്ചവർക്ക് ആവശ്യമെങ്കിൽ ആർക്കിടെക്ചർ, മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ, അപേക്ഷയിൽ കൂട്ടിചേർക്കാനും അവസരമുണ്ട്.
കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തിയ NATA പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയവർക്ക് ആർക്കിടെക്ചർ (ബി.ആർക്ക്) കോഴ്‌സിനും, നീറ്റ് യു.ജി പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയവർക്ക് മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സിനും അപേക്ഷിക്കാം. ജൂൺ 19 ന് വൈകിട്ട് 6 മണിവരെയാണ്, അപേക്ഷ സമർപ്പിക്കുന്നതിനും കൂട്ടി ചേർക്കുന്നതിനും അവസരം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
www.cee.kerala.gov.in
ഫോൺ
04712525300