തൃശൂർ: ലൂർദ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ മാതാവിന് സ്വർണ്ണക്കൊന്ത സമർപ്പിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ലൂർദ് പള്ളിയിലെത്തിയാണ് സുരേഷ് ഗോപി കൊന്ത സർപ്പിച്ചത്. പ്രചരണ സമയത്ത് ലൂർദ് മാതാവിന് സുരേഷ് ഗോപി സ്വർണക്കിരീടം സമർപ്പിച്ചത് വിവാദമായിരുന്നു.
വിജയിച്ചശേഷം ലൂർദ് മാതാവിന് വീണ്ടും നേർച്ച സമർപ്പണം നടത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ലൂർദ് പള്ളി വികാരി ഫാദർ ഡേവിസ് പുലിക്കോട്ടിലും പള്ളി കമ്മിറ്റി അംഗങ്ങളും ചേർന്ന് സുരേഷ് ഗോപിയെ സ്വീകരിച്ചു. സുരേഷ് ഗോപി കത്തീഡ്രലിൽ എത്തി പ്രാർത്ഥിക്കുകയും ജപമാല സമർപ്പിക്കുകയും ചെയ്തതിൽ സന്തോഷമുണ്ടെന്നും എല്ലാം ദൈവനിയോഗം ആണെന്നും ലൂർദ് ചർച്ച് വികാരി ഫാദർ ഡേവിസ് പുലിക്കോട്ടിൽ പറഞ്ഞു. തുടർന്ന് സ്വർണ്ണക്കൊന്ത സമർപ്പിച്ച സുരേഷ് ഗോപി പ്രാർഥന നടത്തിയ ശേഷമാണ് മടങ്ങിയത്.
Post Views: 286
Previous Posts
“നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾ ധൈര്യപൂർവ്വം തുടരുക”ജീസസ് യൂത്തിനു പ്രത്യേക സന്ദർശനം നൽകി ഫ്രാൻസിസ് പാപ്പJune 15, 2024
കത്തോലിക്കാസഭയില്‍ അംഗമായി നെയ്മറിന്റെ മകള്‍June 15, 2024
ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിJune 15, 2024
സിഡ്നിയില്‍ മഴയെ അവഗണിച്ച് കത്തീഡ്രലിന് മുന്നില്‍ മുട്ടുകുത്തി പുരുഷന്മാരുടെ ജപമാല: വീഡിയോ കണ്ടത് 33 ലക്ഷത്തോളം പേര്June 15, 2024
അറുപത്തിയഞ്ചിന്റെ നിറവില്‍ കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവJune 15, 2024
കുവൈത്തിലെ തീപിടുത്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ: മാർ റാഫേൽ തട്ടിൽJune 15, 2024
ജീവന്റെ ദിനാഘോഷവുമായി കത്തോലിക്കാ സഭJune 14, 2024
പൗരോഹിത്യ സേവനത്തിന്റെ 25 വർഷങ്ങൾJune 13, 2024
കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയില്‍ വിവിധ പ്രോഗ്രാമുകൾ; ഇപ്പോൾ അപേക്ഷിക്കാംJune 13, 2024
മണിപ്പൂരി കുട്ടികള്‍ക്ക് കേരളത്തില്‍ വിദ്യാഭ്യാസം: വെളിച്ചമായി സത്യ മിനിസ്ട്രീസും സെന്റ് തോമസ് ഹൈസ്കൂളുംJune 13, 2024