യഥാര്‍ഥ ഉള്‍ക്കൊള്ളല്‍
കുന്നുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും ഇടയില്‍ സ്ഥിതി ചെയുന്ന ഒരു ഗ്രാമത്തില്‍ സെന്റ് തെരേസ് കത്തോലിക്കാ ദേവാലയം നിലകൊള്ളുന്നു. നൂറ്റാണ്ടുകളുടെ പഴമയും ഭക്തിയും നിറഞ്ഞ ഒരു മനോഹരമായ ദൈവാലയം. വിളിച്ചവനോടുള്ള അടിയുറച്ച സ്നേഹമുള്ള, സാനമ്യമായ കണ്ണുകളും ഉറച്ച ശബ്ദവുമുള്ള വിന്‍സന്റ് അച്ചന്‍ ഒരു ദശാബ്ദത്തിലേറെയായി ഇടവകയെ സേവിക്കുന്നു. അഭയം തേടിയ എല്ലാവരെയും സ്വാഗതം ചെയ്യുകയും രോഗശാന്തി നല്‍കുകയും ചെയ്യുന്ന ഈ ദേവാലയം അനേകര്‍ക്ക് ഒരഭയ സ്ഥാനമാണ്, അക്രൈസ്തവര്‍ക്ക് പോലും.
ഒരു ഞായറാഴ്ച രാവിലെ, അച്ചന്‍ വി. കുര്‍ബാനയ്ക്ക് തയ്യാറെടുക്കുമ്പോള്‍, മരിയ എന്ന ഒരു യുവതി കാണാന്‍ വന്നു. ശരിയായ ഒരു കത്തോലിക്കാ വിശ്വാസിയല്ലെങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി അവള്‍ ഇടയ്ക്കിടെ കര്‍ബാനയില്‍ പങ്കെടുത്തിരുന്നു. അന്ന് അവള്‍ ഒരു അപേക്ഷയുമായി വന്നതാണ്. “അച്ചാ,” അവള്‍ തുടങ്ങി, “ഞാന്‍ ഇടവകയുടെ പ്രവര്‍ത്തങ്ങളില്‍ സഹായിക്കുവാന്‍ ആഗ്രഹിക്കുന്നു. യൂത്ത് Qaflam നയിക്കാന്‍ ഒരു വിളി എന്നില്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. വിന്‍സന്റ് അച്ചന്‍ ശ്രദ്ധയോടെ അവളെ കേട്ട്. മരിയയുടെ ഹൃദയം ശരിയായ വഴിയിലേക്കാണ് എന്ന് അദ്ദേഹത്തിന് മനസിലായി. അവള്‍ യുവജനങ്ങളെ പരിപാലിക്കുകയും അവരുമായി ഒരു നല്ല ബന്ധം പുലര്‍ത്തുകയും ചെയുന്നത് അച്ചന്‍ ശ്രദ്ധിച്ചിരുന്നു.
എന്നിരുന്നാലും, അവളുടെ ജീവിത തിരഞ്ഞെടുപ്പുകളും, വിശ്വാസങ്ങളും, പ്രത്യേകിച്ച് വിവാഹത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും, ജീവന്റെ മൂല്യങ്ങളെ കുറിച്ചുമുള്ള സഭാ പഠിപ്പിക്കലുകളെ പരസ്യമായി എതിര്‍ക്കുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയുന്നുണ്ട് എന്നും അച്ചന് അറിയാമായിരുന്നു. . മുദുവായി പുഞ്ചിരിച്ചുകൊണ്ട് അച്ചന്‍ പറഞ്ഞു, “മരിയ, ഇടവകയെ സേവിക്കാനുള്ള നിന്റെ ആഗ്രഹത്തെയും യുവജനങ്ങളോടുള്ള സ്നേഹത്തെയും ഞാന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ യുവ നേതൃത്വത്തിന്റെ ഉത്തരവാദിതത്തെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് നമ്മള്‍ ആഴത്തിലുള്ള ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കണം, ക്രിസ്തുവിനോടും തിരുസഭയോടും ഉള്ള നിന്റെ വ്യക്തിപരമായ ബന്ധത്തെക്കുറിച്ച്.
തിരുസഭയുടെ ഭാഗമാകുക എന്നതിനര്‍ത്ഥം, ജീവിതം നമ്മെ വെല്ലുവിളിക്കുമ്പോഴും അവളുടെ പഠിപ്പിക്കലുകൾ പൂര്‍ണമായും സ്വീകരിക്കുക എന്നതാണ്. സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കും, നമ്മുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് മാറ്റാവുന്നതല്ല കത്തോലിക്ക സഭയുടെ പഠനങ്ങള്‍” മരിയയുടെ മുഖം വാടി. “അപ്പോള്‍, സഭ പഠിപ്പിക്കുന്ന എല്ലാ കാര്യങ്ങളും ഞാന്‍ അംഗീകരിക്കാത്തതിനാല്‍ എനിക്ക് ഇടവകയെ സഹായിക്കാന്‍ കഴിയില്ലെന്ന് ആണോ അച്ചന്‍ പറയുകയാണോ? അത് വളരെ നല്ല ഒരു തീരുമാനമായി എനിക്ക് തോന്നുന്നില്ല. ”
വിന്‍സന്റ് അച്ചന്‍ നെടുവീര്‍പ്പിട്ടു, അദ്ദേഹത്തിന്‍റെ ഹൃദയം ഭാരപ്പെട്ടു. മരിയ, നീയൊന്നു കേള്‍ക്കൂ, ക്രിസ്തു ചെയ്യുന്നതുപോലെ, തിരുസഭ എല്ലാവരേയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഈശോ നമ്മെ വിളിക്കുന്നത് അവന്റെ തിരുസഭയില്‍ അംഗങ്ങള്‍ ആകാന്‍ മാത്രമല്ല, അതിലും ഉപരിയായി നമ്മുടെ ജീവിതത്തെ 360 ഡിഗ്രി മാറ്റിമറിക്കാനും, അവനെ പൂര്‍ണ്ണമായി പിന്തുടരാനും ആണ്”.
“ഞാന്‍ സഭയെ സ്നേഹിക്കുന്നുവല്ലോ അച്ചാ!” മരിയ പ്രതിഷേധിച്ചു. പക്ഷേ നമുക്ക് കുറച്ചുകൂടി ഉള്‍ക്കൊള്ളാന്‍ കഴിയില്ലേ? എല്ലാത്തിനുമുപരി, യേശു പഠിപ്പിച്ചത് സ്നേഹവും സ്വീകാര്യതയുമല്ലേ? പാപികളുടെ കൂടെ ഭക്ഷിച്ചില്ലേ ഈശോ? അവനെക്കാള്‍ വലുതാണോ നമ്മള്‍? അവനേക്കാള്‍ വിശുദ്ധരായി ഒക്കെയുള്ള ഈ പഠിപ്പിക്കലുകളൊക്കെ ഒരു പ്രഹസനമല്ലേ അച്ചാ”? “അതെ, അവന്‍ സ്നേഹിക്കാന്‍ പഠിപ്പിച്ചു” അച്ചന്‍ മൃദുവായി പറഞ്ഞു, “എന്നാല്‍ സത്യമില്ലാത്ത സ്നേഹമല്ല. യഥാര്‍ത്ഥ സ്നേഹം നമ്മളെ കൂടുതല്‍ ഉന്നതമായ ഒരു വിളിയിലേക്ക് വിളിക്കുന്നു. നീയൊന്നു ആലോചിച്ചു നോക്കൂ, അന്ന് ഈശോ അത്താഴത്തിന് കൂടിയിരുന്ന ചുങ്കക്കാരനു എന്ത് പറ്റിയെന്ന്? അദ്ദേഹമാണ് ആദ്യത്തെ സുവുശേഷം സഭയ്ക്ക് സമ്മാനിച്ച വി. മത്തായി ശ്ലീഹ.
അതേപോലെ തന്നെ സക്കേവൂസിനും, മശലനെ മറിയത്തിനും ഉണ്ടായ മാനസാന്തരത്തെ കുറിച്ചും, നീ വിശുദ്ധ ഗ്രന്ഥത്തില്‍ വായിച്ചിട്ടുണ്ടല്ലോ. മാറ്റത്തിന് ആഹ്വാനം ചെയ്യാതെ എല്ലാവരേയും ഉള്‍ക്കൊള്ളുന്നത് നമ്മുടെ കുടുംബത്തിലേക്ക് ഒരാളെ ചായ കുടിക്കാന്‍ ക്ഷണിക്കുന്നതിന് തുല്യമായിരിക്കും, എന്നാല്‍ ആ കുടുംബത്തിന്റെ ഭാഗമായി മാറാന്‍ ചായ കുടിക്കാന്‍ വരുന്നവരോട് ഒരിക്കലും ആവശ്യപ്പെടില്ലല്ലോ”.
മരിയ നെറ്റി ചുളിച്ചു. “അപ്പോള്‍ ഞാന്‍ ഇനിയും മാറണമെന്നാണോ അച്ചന്‍ പറയുന്നത്?”
“നമ്മള്‍ എല്ലാവരും മാറണമെന്ന് ഞാന്‍ പറയുന്നു” വിന്‍സന്റ് അച്ചന്‍ മറുപടി പറഞ്ഞു. “യോഹന്നാന്‍ സ്പാപകന്‍ ആഹ്വാനം ചെയ്യുത് പോലെ, നമ്മളില്‍ ഓരോരുത്തരും പൂര്‍ണമായ ഒരു മാനസാന്തരത്തിന് വിളിക്കപ്പെട്ടിരിക്കുന്നു, ക്രിസ്തൃവിന്റെ പഠിപ്പിക്കലുകളുമായി നമ്മുടെ ജീവിതത്തെ സമന്വയിപ്പിക്കാന്‍. ആത്യന്തികമായി നാമെല്ലാവരും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവരാണ്”. മരിയ അച്ചന്റെ വാക്കുകള്‍ വളരെ ശ്രദ്ധയോടെ കേട്ടു.
അദ്ദേഹം തുടര്‍ന്നു: “ഉള്‍പ്പെടുത്തല്‍ എന്നതിനര്‍ത്ഥം തിരുസഭയുടെ ജീവിതത്തിന്റെ പൂര്‍ണ്ണതയിലേക്ക് നമ്മെ ക്ഷണിക്കുകയാണ്, എന്നാല്‍ ആ ജീവിതം നമ്മെ വളരാനും ദൈവത്തിന്റെ സത്യത്തെ ഉള്‍ക്കൊള്ളാനും ചിലപ്പോള്‍ മാറാനും ആവശ്യപ്പെടുന്നു. ഇത് നിന്നെ നമ്മുടെ ഇടവക സമൂഹം തിരസ്മരിക്കുന്നതായി കരുതരുത്; മറിച്ച് ക്രിസ്തുവിനോട് അടുക്കാന്‍ നിന്നെ സഹായിക്കുന്നതിന് വേണ്ടിയാണ്. മരിയ ഒരു നിമിഷം നിശ്ശബ്ദയായി, അവളുടെ കണ്ണുകളില്‍ കണ്ണനീര്‍ ഒഴുകി. “ഞാന്‍ ഒരിക്കലും അങ്ങനെ ചിന്തിച്ചിട്ടില്ല,’” അവള്‍ പറഞ്ഞു. “എന്നാല്‍ എനിക്ക് ഇപ്പോള്‍ മാറാന്‍ കഴിയുന്നില്ലെങ്കില്‍ എന്തുചെയും?* അച്ചന്‍ ഈഷ്ടുളമായി പുഞ്ചിരിച്ചു. “എങ്കില്‍ നീ എങ്ങനെയാണോ അതേ അവസ്ഥയില്‍ തന്നെ . ഈ ഇടവക കൂട്ടായ്മയുടെ ഭാഗമായി തുടരൂ. കാലക്രമേണ ക്രിസ്തു നിങ്ങളുടെ ഹൃദയത്തില്‍ പ്രവര്‍ത്തിക്കും, എനിക്കുറപ്പുണ്ട്. എന്നാല്‍ സഭയിലെ യഥാര്‍ത്ഥ ഉള്‍പ്പെടുത്തല്‍ സ്വീകാര്യത മാത്രമല്ല-അത് മന പരിവര്‍ത്തനത്തനം ആണെന്ന് മനസ്സിലാക്കുക.
നിങ്ങള്‍ എവിടെയായിരുന്നാലും ദൈവം നിങ്ങളെ കണ്ടുമുട്ടും, പക്ഷേ നിന്റെ ഈ അവസ്ഥയില്‍ ഉപേക്ഷിക്കാന്‍ അവന്‍ തയാറാവുകയില്ല. കാരണം,അവന്‍ നിന്നെ വളരെയധികം സ്നേഹിക്കുന്നു. ഒരു മാറ്റം നിന്നില്‍ വരുന്നത് വരെ അവന്‍ കാത്തിരിക്കും. ഞാന്‍ ഇന്നത്തെ വി. കുര്‍ബാനയില്‍ പ്രത്യേകം അതിനായി പ്രാര്‍ത്ഥിക്കാം മരിയ!” അന്നു പുറകിലെ ഇരിപ്പിടത്തിൽ ഇരുന്നു മരിയ വി. കുര്‍ബാന കണ്ടു. അവള്‍ സുവിശേഷ വായന വളരെ ശ്രദ്ധയോടെ ശ്രവിച്ചു!
“ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. യേശു അവനോട് അരുളിച്ചെയ്തു. യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്‍റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്. സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.
മത്തായി (16 : 18-19)
അവനെ അനുഗമിക്കാനുള്ള ക്രിസ്തൃവിന്റെ ആഹ്വാനത്താല്‍ അവളുടെ ഹൃദയം ചലിച്ചു. അള്‍ത്താരയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന പുരോഹിതനെ അവള്‍ വീക്ഷിക്കുമ്പോള്‍, അവള്‍ ഈശോയെ Hens. അവളുടെ ഉള്ളില്‍ ഒരു അനക്കം അനുഭവപ്പെട്ട്-ഒരുപക്ഷേ, യഥാര്‍ത്ഥ മാറ്റം. ഇത് സ്വയം നഷ്ടപ്പെടലല്ല, ഈശോയുടെ ഇഷ്ടങ്ങള്‍ കണ്ടു പിടിച്ച്; എന്റെ ഇഷ്ടങ്ങള്‍ അവന്റെ ഇഷ്ടങ്ങളുമായി ചേര്‍ക്കാനുള്ള ഒരാഗ്രഹം അന്നവള്‍ക്ക് ലഭിച്ചു.
ആ ദിവസം മുതല്‍, മരിയ ഇടവകയിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് കൂടുതല്‍ ശ്രദ്ധയോടെ തുടര്‍ന്നു, സഭയുടെ പഠിപ്പിക്കലുകൾ പതിയെ സ്വന്തം ഹൃദയത്തിലേക്ക് ആഴ്നിറങ്ങാന്‍ അവള്‍ സ്വയം അനുവദിച്ചു. അന്ന് മുതല്‍ അവള്‍ വി. ഗ്രന്ഥവും, കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥവും, അവള്‍ പതിയെ പതിയെ വായിച്ചു തുടങ്ങി. കാലക്രമേണ, പരിവര്‍ത്തനത്തിനുള്ള സഭയുടെ ആഹ്വാനം തിരസ്‌കരണമല്ല, മറിച്ച് ആഴമേറിയതും കൂട്ടുതല്‍ ആധികാരികവുമായ സ്നേഹത്തിലേക്കുള്ള പാതയാണെന്ന് അവള്‍ മനസ്സിലാക്കി. തിരുസഭയോടു ചേര്‍ന്നു നിന്നു കൊണ്ട്, ഈശോയുടെ കല്‍പ്പനകള്‍ പാലിച്ചു കൊണ്ട് ജീവിക്കേണ്ടതിന്റെ ആവശ്യകത അവള്‍ക്ക് മനസിലായി. അന്ന് അവള്‍ ഒരു തീരുമാനം എടുത്തു: “ഞാന്‍ ഇന്ന് മുതല്‍ വി: കത്തോലിക്കാ സഭയോടു ചേര്‍ന്നു നില്‍ക്കും, ഈ തിരുസഭയിലൂടെ ഞാന്‍ സ്വര്‍ഗം സ്വന്തമാക്കും”.
Based on the quote of Bishop Charles J Chaput:
യേശുക്രിസ്തുവുമായുള്ള ബന്ധത്തിലേക്ക് എല്ലാ ആളുകളെയും ക്ഷമയോടെയും; സംവേദന ക്ഷമതയോടെയും ക്ഷണിക്കുക എന്നതാണ് “ഉള്‍ക്കൊള്ളുക”* എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍, അതെ, കത്തോലിക്കരായ നമ്മള്‍ മറ്റുള്ളവരെ ഉള്‍ക്കൊള്ളേണ്ടത് വളരെ ആവശ്യമാണ്. എന്നാല്‍ “ഉള്‍ക്കൊള്ളുക” എന്നാല്‍ കത്തോലിക്കാ വിശ്വാസം പഠിപ്പിക്കുന്നത് വിശ്വസിക്കാത്ത ആളുകളെ ഉള്‍പ്പെടുത്തുകയും സഭ സത്യമെന്ന് കരുതുന്ന കാര്യങ്ങള്‍ക്കനുസരിച്ച് അവരുടെ ജീവിതം നവീകരിക്കുവാനും ചെയ്യുന്നില്ലെങ്കില്‍, ഉള്‍പ്പെടുത്തല്‍ ഒരു നുണയാണ്. അത് വെറും നുണ മാത്രമല്ല, വിശ്വാസവഞ്ചനയും ദൈവവചനം അനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നവരുടെ അവകാശങ്ങളെ അപമാനിക്കുന്നതിന് തുല്യവുമാണ്. യഥാര്‍ഥ ഉള്‍പ്പെടുത്തലിന് ശരിയായ പരിവര്‍ത്തനവും, ജീവിതത്തിന്റെ നവീകരണവും ആവശ്യമാണ്; കുറഞ്ഞത് മാറാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹം എങ്കിലും വേണം! (ആര്‍ച്ച്‌ബിഷപ്പ് ചാള്‍സ് ജെ ചാപുട്ട്)
സിൽവി സന്തോഷ്
ടെക്സസിലെ കോപ്പല്‍ സെയിന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ ഇടവകയിലെ അംഗമാണ്. പീഡിയാഴിക് നഴ്സ് പ്രാഷ്ടീഷനര്‍ ആയി ജോലി ചെയ്യുകയും ലേഖിക ഇടവക ദേവാലയത്തിലെ കുഞ്ഞുങ്ങളെയും മുതിർന്നവരേയും പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായി ഒരുക്കുകയും ചെയ്യുന്നു. ഭര്‍ത്താവിനോടും മൂന്നു കുട്ടികളോടൊപ്പം ഡാലസില്‍ താമസിക്കുന്നു.