പ്രവൃത്തിയില്ലാത്ത വാക്കുകള്‍ = യേശുവില്ലാത്ത ജീവിതം
ഈശോയുമായി യഥാര്‍ത്ഥ ബന്ധമില്ലാതെ ജീവിതം എങ്ങനെ അപൂര്‍ണ്ണമോ, പൊള്ളയോ ആണെന്ന് തോന്നുന്നതുപോലെ, അര്‍ത്ഥവത്തായ പ്രവര്‍ത്തനങ്ങളിലൂടെ അതിനെ പിന്തുണയ്ക്കാതെ നല്ല ഉദ്ദേശ്യങ്ങളെക്കുറിച്ചോ വിശ്വാസത്തെക്കുറിച്ചോ മാത്രം സംസാരിക്കുന്നത് പോരാ എന്ന ആശയത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
ക്രിസ്ത്രീയ പരിശീലനങ്ങളില്‍ വിശ്വാസവും പ്രവൃത്തിയും കൈകോര്‍ക്കുന്നു. വിശുദ്ധ യാക്കോബ് ബൈബിളില്‍ പറയുന്നതുപോലെ, “പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്.” (യാക്കോബ് 2 : 17).
യേശുവില്ലാത്ത ഒരു ജീവിതത്തിന് യഥാര്‍ത്ഥ ലക്ഷ്യവും പൂര്‍ത്തീകരണവും ഇല്ലാത്തതുപോലെ പ്രവൃത്തിയില്ലാത്ത വാക്കുകള്‍ ശുന്യവും അസംബന്ധവുമാണ്. നാം പറയുന്ന കാര്യങ്ങളില്‍ മാത്രമല്ല, നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ക്രിസ്ത്രവിന്റെ സ്നേഹവും അനുകമ്പയും പഠിപ്പിക്കലുകളും ഉള്‍ക്കൊള്ളുന്നതാണ് യഥര്‍ത്ഥ വിശ്വാസജീവിതം.
സില്‍വി സന്തോഷ്
ഡാലസ്, 09/18/24