കെയ്റോസ് ബഡ്സ്
വിശ്വാസപരിശീലന രംഗത്ത് ഏറെ പ്രയോജനപ്പെടുത്താവുന്ന ഒരു മാസികയാണ് കെയ്റോസ് ബഡ്സ്. 36 പേജുകളിലായി ഓരോ മാസവും അനവധി രസകരമായ പ്രവർത്തനങ്ങൾ, കളറിംങ്, എട്ട് പേജുകളിലായി നാലു വ്യത്യസ്ത കാർട്ടൂൺ സീരിസുകൾ എന്നിവയൊക്കെയിതിലുണ്ട്. കുട്ടികൾക്ക് അവരുടെ പഠന പുസ്തകത്തോടൊപ്പം, അവരുടെ പരിശീലനം രസകരവുമായ ഒരനുഭവവുമാക്കിത്തീർക്കാൻ ഒരു സപ്ലിമെന്റ്റി ബുക്കായി ഇതുപയോഗിക്കാം. ഉണ്ണീശോകളരി മുതൽ ഒൻപതാം ക്ലാസ്സുകാർക്കുവരെയുള്ള പ്രവർത്തനങ്ങൾ ഈ മാസികയിലുണ്ട്. സിംഗപ്പൂരിൽ ജോലി ചെയ്യുന്ന പുത്തൻകൊരട്ടി ഇടവാകാംഗമായ നോബിൻ ജോസ് ഉറുമ്പേനിരപ്പേൽ ആണ് കെയ്റോസ് ബഡ്സ് മാസികയുടെ ചീഫ് എഡിറ്റർ.
ക്രാഫ്റ്റ് ഉണ്ടാക്കുക, വരയ്ക്കുക എന്നിവയൊക്കെയായതുകൊണ്ട് ഇംഗ്ലീഷ് ഭാഷയിലാണെങ്കിലും ഭാഷാപരിചയം കുറവുള്ളവർക്കും ബുദ്ധിമുട്ടുണ്ടാകാനിടയില്ല. ചുരുക്കം ചിലരെങ്കിലും ഇംഗ്ലീഷ് പഠിക്കുക എന്ന ഉദ്ദേശ്യത്തോടെയും മാസിക ഉപയോഗിക്കുന്നുണ്ട്. കുട്ടികളുടെ ജീവിതം ടെലിവിഷൻ, മൊബൈൽ സ്ക്രീനുകളിലേയ്ക്ക് ചുരുങ്ങിപ്പോകാതിരിക്കാനുള്ള പ്രതിവിധി എന്ന പ്രയോജനവുമുണ്ട്. പുതിയ തലമുറയുടെ താല്പര്യങ്ങൾ തിരിച്ചറിഞ്ഞ് മനോഹരമായ ഡിസൈനിങ്ങ്, ആകർഷകമായ ആർട്ട് പേപ്പർ എന്നിവ ഉപയോഗിച്ചിരിക്കുന്നു.
പുസ്തകത്തിന്റെ വിലയെക്കുറിച്ച്:
ഒരു കോപ്പിക്ക് 50 രൂപ. RS.500 കെയ്റോസ് ഓഫീസിലേയ്ക്കയക്കുക. പന്ത്രണ്ട് മാസികകൾ അയച്ചു തരും. ഫ്രീയായി ലഭിക്കുന്ന രണ്ട് കോപ്പികൾ പണം നൽകാൻ സാധിക്കാത്ത കുട്ടികൾക്ക് നൽകാവുന്നതാണ്. ഇത്തരത്തിൽ 50 കോപ്പികളുടെ വിലയായ 2500 രൂപ നൽകുമ്പോൾ 10 കോപ്പികൾ ഫ്രീയായി നൽകാനാവും.
ക്രാഫ്റ്റ് – വിശ്വാസ പരിശീലന ക്ലാസ്സുകളിൽ ഉപയോഗിക്കാനാവുന്ന നാല്പതിലധികം ക്രാഫ്റ്റുകളുടെ ലിങ്കാണിവിടെ കൊടുത്തിരിക്കുന്നത്. കുട്ടികൾ ഇഷ്ടപ്പെടുന്ന വിധത്തിൽ വിശ്വാസം പരിശീലിക്കാനുള്ള അവസരം. തുറന്നു നോക്കൂ.
https://www.jykairosmedia.org/post/kairos-buds-craft
ഇനി ചെയ്യേണ്ടത്: നിങ്ങളുടെ സൺഡേ സ്കൂളിൽ നിന്ന് ഇക്കാര്യത്തിന് ഉത്തരവാദിത്വമേല്പിക്കുന്ന വ്യക്തിയുടെ പേര്, വാട്ട്സാപ്പ് നമ്പർ, സൺഡേ സ്കൂളിന്റെ അഡ്രസ്സ് എന്നിവ സഹിതം QR കോഡ് സ്കാൻ ചെയ്ത് ഗ്രൂപ്പിൽ ചേരുകയോ, ഈ നമ്പറിൽ വിളിക്കുകയോ ചെയ്യുക.
അയോണ: 7907619471