January 23, 2025
Church News

സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ മാർ റാഫേൽ തട്ടിൽ അനുശോചനം രേഖപ്പെടുത്തി

  • September 12, 2024
  • 0 min read
സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ മാർ റാഫേൽ തട്ടിൽ അനുശോചനം രേഖപ്പെടുത്തി

കാക്കനാട്: മികച്ച പാർലമെന്റേറിയനും പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവുമായി അറിയപ്പെടുന്ന ശ്രീ. സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ അനുശോചനം രേഖപ്പെടുത്തി. മതേതര ജനാതിപത്യ ചേരിയെ ഒരുമിച്ചുനിർത്താനും ശക്തിപ്പെടുത്താനും നിർണ്ണായകമായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു യച്ചൂരിയെന്ന് മേജർ ആർച്ചുബിഷപ്പ് തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പൊതുസമൂഹത്തിനു ചെയ്ത നന്മകളുടെ പേരിൽ ജനങ്ങൾ അദ്ദേഹത്തെ അനുസ്മരിക്കുമെന്നും മാർ തട്ടിൽ പ്രസ്താവനയിൽ അറിയിച്ചു.

About Author

കെയ്‌റോസ് ലേഖകൻ