January 23, 2025
Jesus Youth Kairos Media News

‘സ്ക്രീൻ അഡിക്ഷൻ കുട്ടികളിലും മാതാപിതാക്കളിലും’ – വെബ്ബിനാർ സംഘടിപ്പിച്ചു

  • September 11, 2024
  • 1 min read
‘സ്ക്രീൻ അഡിക്ഷൻ കുട്ടികളിലും മാതാപിതാക്കളിലും’ – വെബ്ബിനാർ സംഘടിപ്പിച്ചു

കെയ്‌റോസ് മീഡിയയുടെ ആഭിമുഖ്യത്തിൽ സ്ക്രീൻ അഡിക്ഷൻ കുട്ടികളിലും മാതാപിതാക്കളിലും എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു. പ്രശസ്ത മാനസികാരോഗ്യ വിദഗ്ധയും തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ സൈക്കാട്രി വിഭാഗം മേധാവിയുമായ ഡോ.നീതി വത്സനാണ് ക്ലാസ്സ്‌ നയിച്ചത്. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ധാരാളം ആളുകളാണ് വെബ്ബിനാറിൽ പങ്കെടുത്തത്.

ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ അടിമത്വമാണ് മൊബൈൽ ഫോണുകളും ഡിജിറ്റൽ ഉപകരണങ്ങളും വഴി കടന്നു വന്നിരിക്കുന്നത്. ജനിച്ച് മാസങ്ങളായ കുഞ്ഞുങ്ങൾ മുതൽ വാർധക്യത്തിന്റെ അങ്ങേ തലക്കൽ എത്തിനിൽക്കുന്ന ആളുകൾ വരെ പലരും ഇതിന്റെ ഇരകളാണ്. ആശുപത്രികളിൽ ഇത്തരക്കാരുടെ എണ്ണം വർധിക്കുന്നതായും ജാഗ്രത പുലർത്തേണ്ട സമയമായെന്നും വിദഗ്ധ ഡോക്ട്ടർമാർ മുന്നറിയിപ്പുകൾ നൽകുന്നു. മനുഷ്യ ശരീരത്തെയും ആരോഗ്യത്തെയും, ബുദ്ധി വികാസത്തെയും സാരമായി ബാധിക്കുന്ന ഈ സാമൂഹിക വിപത്തിനെതിരെ ജീസസ് യൂത്ത്‌ കെയ്‌റോസ് മീഡിയ മുന്നിട്ടിറങ്ങുകയാണ്. ഈ യാത്രയിൽ അനുധാവനം ചെയ്യാൻ സാധ്യമാകുന്ന മുഴുവൻ പേരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

വീഡിയോ കെയ്‌റോസ് മീഡിയ യൂട്യൂബ് ചാനലിൽ കാണാവുന്നതാണ്.
https://youtu.be/S8bm2qsYwj0

About Author

കെയ്‌റോസ് ലേഖകൻ