January 22, 2025
Jobs & Career News Youth & Teens

BPCL കൊച്ചിയുടെ ദേശീയ നൈപുണ്യ വികസന പദ്ധതി; യുവ വിദ്യാർത്ഥികൾക്ക് മികച്ച അവസരം

  • September 5, 2024
  • 1 min read
BPCL കൊച്ചിയുടെ ദേശീയ നൈപുണ്യ വികസന പദ്ധതി; യുവ വിദ്യാർത്ഥികൾക്ക് മികച്ച അവസരം

കൊച്ചി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദേശീയ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി, ഇന്ത്യയിലെ യുവാക്കളെ വൈദഗ്ധ്യവും വിജ്ഞാനവും കൊണ്ട് സജ്ജരാക്കുന്നതിനും എണ്ണ, വാതക വ്യവസായത്തിലും മറ്റ് മേഖലകളിലും അവരുടെ തൊഴിലവസരം വർധിപ്പിക്കുന്നതിനുമായി ഒരു പുതിയ പരിശീലനപരിപാടി ആരംഭിക്കുന്നു. BPCL കൊച്ചിയുടെ അങ്കമാലിയിൽ പ്രവർത്തിക്കുന്ന സ്കിൽ ഡെവലപ്മെന്റ് ഇൻസ്റ്റിട്യൂട്ടിൽ ആരംഭിക്കുന്ന 6 മാസം കാലാവധിയുള്ള നാല് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.

25 വയസ്സിനു താഴെയുള്ള ഐ.ടി.ഐ./ഡിപ്ലോമ കോഴ്സുകൾ പൂർത്തിയാക്കിയവർക്കും അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്കുമാണ് അവസരം. ഒന്നരലക്ഷത്തോളം രൂപ ഫീസ് വരുന്ന ഈ കോഴ്സുകൾ ദേശീയ നൈപുണ്യ വികസന പദ്ധതിയുടെയും BPCL കൊച്ചിയുടെ CSR ഫണ്ടും ഉപയോഗിച്ച് നടത്തുന്നതിനാൽ ആറ് മാസത്തേക്ക് 5000 രൂപ ഫീസ് നൽകി പൂർത്തിയാക്കാവുന്നതാണ്. താമസം, ഭക്ഷണം, പഠനസാമഗ്രകികൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും സൗജന്യം. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റും നൽകുന്നതാണ്.

പുതിയ തലമുറയെ ജോലിക്കായി സജ്ജരാകുക, അവരെ പ്രചോദിപ്പിക്കുക എന്നൊക്കെയുള്ള ലക്ഷ്യങ്ങളാണ് ഈ പദ്ധതിക്കുള്ളത്. കൂടുതൽ വിവരങ്ങൾക്ക്, INKEL ബിസിനസ് പാർക്കിലെ SDI കൊച്ചി സന്ദർശിക്കുക.

ഇമെയിൽ: sdikochi@gmail.com
ഫോൺ: 0484-2983383, 8075871801
വെബ്സൈറ്റ്: www.sdskochi.com

About Author

കെയ്‌റോസ് ലേഖകൻ