January 22, 2025
Jesus Youth News

PUSH – Pray Until Something Happens

  • August 29, 2024
  • 1 min read
PUSH – Pray Until Something Happens

പതിനഞ്ചാം നൂറ്റാണ്ടിൽ പോൾ രണ്ടാമൻ മാർപ്പാപ്പ ആരംഭം കുറിച്ചതാണ് ഓരോ 25 വർഷം കൂടുമ്പോഴുമുള്ള ആഗോള കത്തോലിക്കാ സഭയിലെ ജൂബിലി ആഘോഷം. അതിൻപ്രകാരം അടുത്ത വർഷം, 2025 ൽ വിപുലമായ പരിപാടികളാണ് സഭ ജൂബിലിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ജൂബിലിയുടെ തലേവർഷമായ ഈ വർഷം ‘Year of prayer’ ആയാണ് സഭ നിശ്ചയിച്ചിരിക്കുന്നത്.

ജീസസ് യൂത്ത് മൂവ്മെന്റ് സെപ്റ്റംബർ ആദ്യ വാരം പ്രാർത്ഥനയ്ക്കായി മാറ്റിവയ്ക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. എന്നാൽ ഈ വർഷം, ‘Listening to the Movement’ സംരംഭത്തിന് Jesus youth തയ്യാറെടുക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഈ സെപ്റ്റംബർ മാസം മുഴുവനും പ്രത്യേകമാംവിധം പ്രാർത്ഥിക്കുവാനായി ഓരോ ജീസസ് യൂത്തിനോടും ആഹ്വാനം ചെയ്തിരിക്കുകയാണ്. കാരണം, ആത്മീയമായി നവീകരിക്കപ്പെട്ട ഒരു വ്യക്തിപോലും സ്വാഭാവികമായും പ്രസ്ഥാനത്തിന് നവീകരണം സംജാതമാക്കും എന്ന ഉറപ്പാണ്.

നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രം
നമ്മുടെ കംഫർട്ട് സോണിൽ നിന്നും ഒരല്പം മാറിയിരുന്ന് പ്രാർത്ഥിക്കുവാനായി സെപ്റ്റംബർ മാസത്തിൽ ഏതെങ്കിലുമൊരു ദിവസം തിരഞ്ഞെടുക്കുക. ദൈവശബ്ദത്തിന് കാതോർക്കുകയും അവ വിചിന്തനത്തിന് വിദേയമാക്കി നമ്മെതന്നെ നവീകരിക്കുകയും ചെയ്യുക.

ഇതിനോടകം നിങ്ങൾ കേട്ടിരിക്കാൻ ഇടയുള്ള, ‘PUSH’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ ഉദ്യമത്തിന്റെ പൂർണ്ണരൂപം Pray Until Something Happens എന്നാണ്.

SIGN UP for the PUSH Challenge @ http://ojes.us/push

About Author

കെയ്‌റോസ് ലേഖകൻ