ബൊങ്ങായ്‌ഗാവോൺ ക്യാമ്പസ് ലീഡേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം സമാപിച്ചു
ആസാം: ജീസസ് യൂത്ത് ബൊങ്ങായ്‌ഗാവോൺ രൂപതാ ടീമിൻറെ നേതൃത്വത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്യാമ്പസ് ലീഡേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം സമാപിച്ചു. ബൊങ്ങായ്‌ഗാവോൺ രൂപതായുടെ മെത്രാൻ ബിഷപ്പ് തോമസ് പുള്ളോപ്പള്ളിൽ, ഭൂട്ടാനിൽ നിന്നും എത്തിചേർന്ന ഫാ. കിൻലി എന്നിവർ ജീസസ് യൂത്ത് ലീഡേഴ്‌സുമായി സംവദിച്ചു. ഫാ. ജെറി SDB വിദ്യാർത്ഥികൾക്ക് ആത്മീയ നേതൃത്വം നൽകി. നാല് ദിവസങ്ങൾ നീണ്ടു നിന്ന പരിപാടിയിൽ 100ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്തു. YOUCAT FAITH COURSE എന്ന പുസ്തകം പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാവർക്കും ബിഷപ്പ് തോമസ് പുള്ളോപ്പള്ളിൽ സമ്മാനിച്ചു.