Campus Leaders Training Program
ആസാം: ജീസസ് യൂത്ത് ബൊങ്ങായ്‌ഗാവോൺ രൂപതാ ടീമിൻറെ നേതൃത്വത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ക്യാമ്പസ് ലീഡേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം നടത്തി. ഓഗസ്റ്റ് 23ന് ആരംഭിച്ച പരിപാടിയിൽ 12 കോളേജുകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ബിഷപ്പ് തോമസ് പുള്ളോപ്പള്ളിൽ, ഫാ. ജെറി വി.എം. SDB, ഫാ. നിക്കോഡിം എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ഇന്ന് (ഓഗസ്റ്റ് 26) ഉച്ചയോടുകൂടി പരിശീലന പരിപാടി സമാപിക്കും