Campfire with Jesus
കൊച്ചി: ഓഗസ്റ്റ് 15ന് പഴങ്ങാനാട് സെന്റ് അഗസ്റ്റിൻസ് ഇടവകയിലെ ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ 15 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള യുവജനങ്ങൾക്കായി Campfire with Jesus എന്ന പ്രോഗ്രാം നടത്തി.
ഗ്രൂപ്പ് ആക്ടിവിറ്റീസ്, ടെസ്റ്റിമണി ഷെയറിങ്, സ്കിറ്റ്, സംഗീതം, ക്യാമ്പ്ഫയർ, ആരാധന, സ്നേഹവിരുന്ന് തുടങ്ങിയവ ഉൾക്കൊള്ളിച്ച 5 മണിക്കൂർ പ്രോഗ്രാം വലിയ ആനന്ദവും പ്രാർഥനാ ചൈതന്യവും കൂട്ടായ്മയുടെ സന്തോഷവും കുട്ടികൾക്ക് നൽകി. കേരള ടീൻസ് ടീം ആനിമേറ്റർ ജിന്നു മേരി ആന്റോ ഗ്രൂപ്പ് ആക്ടിവിറ്റുകൾക്ക് നേതൃത്വം നൽകി. എറണാകുളം സോണൽ ജീസസ് യൂത്ത് ടീൻസ് ടീം ആനിമേറ്റർ സുജമോൾ ജോസ് ‘ഈശോയോടൊപ്പം നടക്കാം’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു. ഫാ. ലിധിൻ OFM Cap ആരാധനയ്ക്ക് നേതൃത്വം നൽകി.
ഇടവക വികാരി ഫാ. ഡോ. പോൾ കൈപ്രമ്പാടൻ, പാരിഷ് കൗൺസിൽ അംഗങ്ങൾ, ആനിമേറ്റ്ർ സി. റൂബി SD, പ്രാർത്ഥനാ ഗ്രൂപ്പ് കോഓർഡിനേറ്റർ പോൾ, ഇടവകയിലെ ജീസസ് യൂത്ത് അംഗങ്ങൾ, ആലുവ സബ്സൺ കോഓർഡിനേറ്റർ സ്നേഹ, ടീം അംഗങ്ങൾ, ആലുവ മ്യൂസിക് ടീം എന്നിവരാണ് പരിപാടിയുടെ പിന്നണിയിൽ പ്രവർത്തിച്ചത്. 130 ഓളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.