വലവിരിച്ച് കാത്തിരിക്കുന്നവർ
കെയ്‌റോസ് മീഡിയയുടെ ആഭിമുഖ്യത്തിൽ സ്ക്രീൻ അഡിക്ഷൻ കുട്ടികളിലും മാതാപിതാക്കളും എന്ന വിഷയത്തിൽ വെബ്ബിനാർ നടത്തുന്നു.
ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ അടിമത്വമാണ് മൊബൈൽ ഫോണുകളും ഡിജിറ്റൽ ഉപകരണങ്ങളും വഴി കടന്നു വന്നിരിക്കുന്നത്. ജനിച്ച് മാസങ്ങളായ കുഞ്ഞുങ്ങൾ മുതൽ വാർധക്യത്തിന്റെ അങ്ങേ തലക്കൽ എത്തിനിൽക്കുന്ന ആളുകൾ വരെ പലരും ഇതിന്റെ ഇരകളാണ് . ആശുപത്രികളിൽ ഇത്തരക്കാരുടെ എണ്ണം വർധിക്കുന്നതായും ജാഗ്രത പുലർത്തേണ്ട സമയമായെന്നും വിദഗ്ധ ഡോക്ട്ടർമാർ മുന്നറിയിപ്പുകൾ നൽകുന്നു.
മനുഷ്യ ശരീരത്തെയും ആരോഗ്യത്തെയും, ബുദ്ധി വികാസത്തെയും സാരമായി ബാധിക്കുന്ന ഈ സാമൂഹിക വിപത്തിനെതിരെ ജീസസ് യൂത്ത് കെയ്‌റോസ് മീഡിയ മുന്നിട്ടിറങ്ങുകയാണ്. ഈ യാത്രയിൽ അനുധാവനം ചെയ്യാൻ സാധ്യമാകുന്ന മുഴുവൻ പേരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. മാതാപിതാക്കൾ, അധ്യാപകർ, യൂത്ത് ലീഡേഴ്‌സ്, യുവജന സംഘടന ഭാരവാഹികൾ, റിസോഴ്സ് പേർസൺസ് എന്നിവരെയാണ് ഈ വെബ്ബിനാറിൽ പങ്കെടുക്കാൻ പ്രതീക്ഷിക്കുന്നത്.
പ്രശസ്ത മാനസികാരോഗ്യ വിദഗ്ധയും തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ സൈക്കാട്രി വിഭാഗം മേധാവിയുമായ ഡോ.നീതി വത്സനാണ് ക്ലാസ്സ് നയിക്കുന്നത്. സെപ്തംബർ 6 വെള്ളിയാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 8:00 PM മുതൽ 9:30 PM വരെ ZOOM ലായിരിക്കും വെബ്ബിനാർ നടക്കുക.
പങ്കെടുക്കാൻ താല്പര്യമുള്ളവർ ഗൂഗിൾ ഫോം പൂരിപ്പിച്ചു അയക്കേണ്ടതാണ്. വെബ്ബിനാറിൽ ആദ്യം മുതൽ അവസാനം വരെ പങ്കെടുക്കണം. മലയാളത്തിലാണ് വെബ്ബിനാർ നടക്കുക. പങ്കെടുക്കാനുള്ള ലിങ്ക് WhatsApp നമ്പറിൽ നേരിട്ടായിരിക്കും നൽകുന്നത്.
https://forms.gle/xMw5nCCBGcxM4CEYA
കൂടുതൽ വിവരങ്ങൾക്ക്
+91 82814 46255
Friday, September 6th
8:00 PM to 9:30 PM IST | Zoom
Schedule:
8:00 PM – Welcome
8:05 PM – Screen Addiction in Children and Parents by Dr. Neethi Valsan
8:30 PM – Q&A
9:00 PM – Kairos Updates
9:15 PM – Time of Prayer
9:30 PM – Vote of Thanks