January 22, 2025
Jesus Youth

നാലാമത്തെ കുഞ്ഞിനെ നൽകി അനുഗ്രഹിച്ചു

  • August 22, 2024
  • 1 min read
നാലാമത്തെ കുഞ്ഞിനെ നൽകി അനുഗ്രഹിച്ചു

തൃശൂർ: വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ ഇടവകയിലെ മുരിങ്ങത്തേരി സെബാസ്റ്റ്യൻ വർഗീസ്-ബിൻസി ദമ്പതികളെ നാലാമതും കുഞ്ഞിനെ നൽകി ദൈവം അനുഗ്രഹിച്ചു. കഴിഞ്ഞ വർഷം നടന്ന ജാഗോ കോൺഫറൻസിൽ ഇവർ കുടുംബസമേതം പങ്കെടുക്കുകയും നാലാമതൊരു കുഞ്ഞിനായി തീക്ഷ്ണതയോടെ പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.

നാലാമത്തെ മകൻ ബെനഡിക്റ്റിന്റെ മാമോദീസ ഓഗസ്റ്റ് 17ന് വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ ഇടവക ദൈവാലയത്തിൽ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിന്റെ നേതൃത്വത്തിൽ നടത്തി. ബെനഡിക്ടിന് പുറമെ ബെനഡിക്റ്റ, ബെർട്ടീന, ബെർണദീത്ത എന്നീ മൂന്ന് മക്കളാണ് സെബാസ്റ്റ്യൻ-ബിൻസി ദമ്പതികൾക്ക്. ഇരുവരും ജീസസ് യൂത്ത് വേലൂർ സബ്‌സോൺ ഫാമിലി സ്ട്രീമിന്റെ കോ-ഓർഡിനേറ്റിംഗ് ഫാമിലിയാണ്.

About Author

കെയ്‌റോസ് ലേഖകൻ