പോപ്പ് പോൾ മേഴ്‌സിഹോമിൽ ആവേശമായി ആസിഫ് അലി
പെരിങ്ങണ്ടൂർ: പോപ്പ് പോൾ മേഴ്‌സി ഹോം മക്കൾക്ക് ആവേശമായി ചലച്ചിത്ര താരം ആസിഫ് അലി എത്തി. സിനിമയിൽ മാത്രം കണ്ടിട്ടുള്ള ആസിഫ് അലിയെ നേരിൽ കാണാൻ സാധിച്ചത് മേഴ്സി ഹോമിലെ കുഞ്ഞുങ്ങൾക്ക് നവ്യാനുഭവമായി.
പോപ്പ് പോൾ മേഴ്സി ഹോമിലെത്തിയ താരത്തെ ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട്ട് സ്വീകരിച്ചു. കരഘോഷത്തോടും ആർപ്പുവിളിയോടും കൂടെയാണ് മേഴ്സി ഹോം കുഞ്ഞുങ്ങൾ അദ്ദേഹത്തെ വരവേറ്റത്. അസി. ഡയറക്ടർ ഫാ. സീജൻ ചക്കാലക്കൽ, സിസ്റ്റേഴ്സ്, അധ്യാപകർ, ടീച്ചർ ട്രൈനീസ് തുടങ്ങിയവരും കുട്ടികളോപ്പമുണ്ടായിയിരുന്നു.
കുഞ്ഞുങ്ങളുമായി സംവദിച്ച താരം അവർക്ക് മധുരപലഹരം വിതരണം ചെയ്യുകയും അവരോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തതിനു ശേഷമാണ് മടങ്ങിയത്.