കൊട്ടേക്കാട് സബ്സോണിൽ പാരിഷ് ലീഡേഴ്‌സ് ഗാതറിംഗ് സംഘടിപ്പിക്കുന്നു
കൊട്ടേക്കാട്: ജീസസ് യൂത്ത് തൃശൂർ സോണിലെ കൊട്ടേക്കാട് സബ്സോണിൽ പാരിഷ് ലീഡേഴ്‌സ് ഗാതറിംഗ് സംഘടിപ്പിക്കുന്നു. നാളെ (ഓഗസ്റ്റ് 11) ഉച്ചകഴിഞ്ഞു 1 മണി മുതൽ 5 മണി വരെ മുണ്ടൂർ സെന്റ് മേരീസ് എൽ പി സ്കൂളിലാണ് ഗാതറിംഗ് സംഘടിപ്പിക്കുന്നത്.
ജീവിതത്തിലെ പല പ്രതിസന്ധികളിലും വിളിച്ചാൽ വിളിപ്പുറത്തുള്ള നമ്മുടെ ഈശോയുടെ വിളിക്ക് നമ്മൾ ആമ്മേൻ പറയാറുണ്ടോ. അങ്ങനെ ആമ്മേൻ പറഞ്ഞവരെ ഒന്ന് അറിഞ്ഞാലോ. തീപ്പൊരി തയ്യാറാണ്. തീയാവാൻ നിങ്ങളും തയ്യാറെങ്കിൽ ഈ വരുന്ന ഞായറാഴ്ച ഈശോയുടെ നാമത്തിൽ നമുക്ക് ഒരുമിച്ച് കൂടാം.