ആടിയും പാടിയും തേവര SH കോളേജിലെ ജീസസ് യൂത്ത്
കൊച്ചി: തേവര SH കോളേജിൽ ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ മ്യൂസിക്കൽ ഈവനിംഗ് സംഘടിപ്പിച്ചു. ജീസസ് യൂത്ത് SH കോളേജിന്റെ പ്രവർത്തനവർഷ ഉദ്ഘാടനവും നവാഗതരെ സ്വാഗതം ചെയ്യുന്ന ഹാർവെസ്റ്റ് എന്ന പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഇതിനോടൊപ്പം നടന്നു.
ഓഗസ്റ്റ് 5ന് വൈകീട്ട് 3.30ന് ഒരു ഫ്ലാഷ്മോബോട് കൂടി ആരംഭിച്ച പരിപാടിയിൽ കോളേജിലെ ജീസസ് യൂത്തിന്റെ വിവിധ മിനിസ്ട്രികളെ പറ്റിയും പ്രവർത്തനമേഖലകളെക്കുറിച്ചും വിവരിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് കുസുമാലയം വിദ്യാർത്ഥികൾ തന്നെ തയ്യാറാക്കിയ ബാനർ പ്രകാശനം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
തുടർന്ന് കോളേജിലെ മ്യൂസിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടന്ന സംഗീത പരിപാടികൾക്ക് ജീസസ് യൂത്ത് കേരളാ മ്യൂസിക് മിനിസ്ട്രി അംഗം ജിത്ത് ജോർജ് മുഖ്യാതിഥിയായി. ജീസസ് യൂത്തിനെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെ പറ്റിയും വിദ്യാർത്ഥികളെ അവബോധരാക്കാനും കൂടുതൽ വിദ്യാർത്ഥികളെ അതിലേക്ക് ആകർഷിക്കാനും മ്യൂസിക്കൽ ഈവനിംഗ് സഹായകരമായി.