ദിവ്യകാരുണ്യ കോണ്‍ഗ്രസ്: ഒരു ദൈവാനുഭവം – ഭാഗം നാല്
ഇതെന്റെ ശരീരം
ദിവ്യകാരുണ്യ കോണ്‍ഗ്രസ് 5 ദിവസങ്ങളായിട്ടാണ് നടന്നത്. ഓരോ ദിവസവും ഓരോ പ്രമേയം ഉണ്ടായിരുന്നു.
ഒന്നാം ദിവസം: From the 4 corners https://jykairosnews.org/knews-165/
രണ്ടാം ദിവസം: The greatest Love story https://jykairosnews.org/knews-168/
മൂന്നാം ദിവസം: Into the Gethsemane https://jykairosnews.org/knews-185/
നാലാം ദിവസം: This is my body
അഞ്ചാം ദിവസം: To the ends of the earth
ഇന്നു ദിവ്യകാരുണ്യ കോൺഗ്രസ്സിന്റെ നാലാം ദിവസം. Indianapolis lucas oil സ്റ്റേഡിയത്തില്‍ ഇന്ന് ഈശോ നിറഞ്ഞു നില്‍ക്കുകയാണ്. ഈ നഗരം മുഴുവന്‍ ഈശോയോട് കൂടെ നടക്കാനുള്ള ഭാഗ്യം ലഭിച്ചുവെന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രത്യേകത !!
നാലാം ദിവസമായ ഇന്നത്തെ പ്രമേയം: This is my body ( ഇതെന്റെ ശരീരമാകുന്നു) എന്നതായിരുന്നു. രാവിലെ ജപമാലക്കു ശേഷം, സിറോമലബാര്‍ കര്‍ബാനയുടെ രുചിയറിയാനുള്ള ഭാഗ്യം ഈ മണ്ണിന്റെ മക്കള്‍ക്ക് ലഭിച്ചു. നമ്മുടെ സിറോമലബാര്‍ സഭക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം ആയിരുന്നു ഇത്. തലേനാള്‍ തന്നെ ഫാ. ജോഷ് എല്ലാവരോടും തന്നെ സീറോമലബാര്‍ കുര്‍ബ്ബാന കൂടണം എന്ന് അഭ്യർത്ഥിച്ചിരുന്നു! സ്റ്റേഡിയം തിങ്ങി നിറഞ്ഞു ആളുകള്‍ ഉണ്ടായിരുന്നു. ചിക്കാഗോ സീറോമലബാര്‍ സഭയുടെ രൂപതാധ്യക്ഷന്‍ ബഹുമാനപ്പെട്ട ബിഷപ്പ് ജോയ് ആലപ്പാട്ടിന്റെയും, ബഹുമാന്യനായ ബിഷപ്പ് എമെറിറ്റസ് ജേക്കബ് അങ്ങാടിയത്തിന്റെയും ഉക്രൈന്‍ സഭയുടെ ഫിലാഡല്‍ഫിയ അതി രൂപതാധ്യക്ഷനായ ബിഷപ്പ് ബോറിസ്തിന്റെയും നേതൃത്വത്തിലാണ് വി. കുര്‍ബ്ബാന നടന്നത്. അതോടൊപ്പം ചിക്കാഗോ രൂപതയിലെ യൂത്ത് കോര്‍ഡിനേറ്റര്‍ ആയ ഫാ. മെല്‍വിന്‍ മംഗലത്തും, ഫാ. ജോയല്‍ പയസസും സഹകാര്‍മികത്വം വഹിച്ചു. ഇവര്‍ രണ്ട് പേരും ഇവിടെ തന്നെ ജനിച്ചു വളര്‍ന്നു സീറോമലബാര്‍ സഭക്ക് വേണ്ടി പട്ടം സ്വീകരിച്ചവരാണ്. വിശുദ്ധ കര്‍ബ്ബാന ഇംഗ്ലീഷ് സുറിയാനി- മലയാളം ഭാഷകളുടെ ഒരു നല്ല സമ്മിശ്രമായ ഒരു ആരാധന ക്രമം ആയിരുന്നു. ചിക്കാഗോ സെന്റ് തോമസ് കത്തീഡ്രലിലെ ഹൈസ്കൂള്‍ വിദ്യാർത്ഥികളാണ് വി. കര്‍ബ്ബാനയിലെ മനോഹരമായ മൂന്നു ഭാഷകളിലും ഉള്ള ഗാനങ്ങള്‍ പാടിയത് എന്നത് വളരെ ശ്രദ്ധേയമാണ്. ഇവിടെ ജനിച്ചു വളര്‍ന്ന കുഞ്ഞുങ്ങള്‍ വിശ്വാസ ജീവിതത്തിന് കൊടുക്കുന്ന പ്രാധാന്യം ആണിത് വ്യക്തമാക്കുന്നത്.
കുര്‍ബ്ബാനയുടെ ആരംഭത്തിൽ തന്നെ ബഹുമാനപ്പെട്ട ജോയ് പിതാവ് വി. കര്‍ബ്ബാനയുടെ ആരാധനാക്രമത്തെ കുറിച്ച് ഒരു ആമുഖം നല്‍കി. വിശുദ്ധ കര്‍ബാനയ്ക്കായി അച്ചടിച്ചിറക്കിയ Magnificat liturgy പുസ്തകത്തിൽ, വിശുദ്ധ കര്‍ബ്ബാനയുടെ ഓരോ വിശദാംശങ്ങളും അര്‍ത്ഥങ്ങളും എല്ലാം വളരെ വിശദമായി കൊടുത്തിരുന്നതിനാല്‍ എല്ലാവര്‍ക്കും നന്നായി പങ്കെടുക്കാന്‍ കഴിഞ്ഞു! വചന പ്രസംഗം നടത്തിയ ബിഷപ്പ് ബോറിസ് സിറോമലബാര്‍ സഭയുടെ ഉത്ഭവത്തെ കുറിച്ചും ആരാധന ക്രമത്തിന്റെ ഭംഗിയെ കുറിച്ചും വളരെ വിശദമായി സംസാരിച്ചു. അഞ്ച് മില്യണ്‍ വിശ്വാസികളും, പതിനായിരത്തോളം പുരോഹിതരും, മുപ്പതിനായിരത്തോളം കന്യാസ്ത്രീകളും കൊണ്ട് അനുഗ്രഹീതമായ സഭയാണ് സിറോമലബാര്‍ സഭയെന്നും അദ്ദേഹം ഊന്നി പറഞ്ഞു. ഈ സഭ ഇനിയും വളരെയധികമായി വളരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു!
അതിന് ശേഷം നടന്ന. എൻകൗണ്ടർ സെഷൻ “ഇതെന്റെ ശരീരമാണ്” എന്ന തീം അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അതില്‍ ഡോ. എഡ്‌വേർഡ് ശ്രീ വിശുദ്ധ കര്‍ബാനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. Deacon Harold Burke-Sivers സംസാരിച്ചത് മുഴുവന്‍ എങ്ങനെ സാധാരണ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ഈശോയെ കൊടുക്കാം എന്നായിരുന്നു. തുടർന്ന് പരിശുദ്ധാത്മാവിന്ന് വേണ്ടി അതിയായി ആഗ്രഹിച്ചുള്ള മനോഹരമായ ഒരു പ്രാർത്ഥന സെഷന്‍ ഉണ്ടായിരുന്നു.
വൈകിട്ട് 3 മണി മുതല്‍ ഈ നഗരം മുഴുവന്‍ ചുറ്റി ഈശോ നടന്നു! Eucharistic procession ആരംഭിച്ചത് ഇന്ത്യാന കണ്‍വെന്‍ഷന്‍ സെന്ററിലാണ്. അവിടെ നിന്നും ഒരു മൈല്‍ അകലെയുള്ള ഇന്ത്യാന ഹോള്‍സ് ഓഫ് ദ ഹീറോസ് എന്ന ഒരു ദൈവാലയത്തിനു മുകളിലാണ് പ്രദിക്ഷണം അവസാനിച്ചത്. ആദ്യ കര്‍ബാന ഈ വര്‍ഷം സ്വീകരിച്ച കുട്ടികളാണ് പ്രദക്ഷിണത്തിന്റെ ആദ്യ നിരയിലുണ്ടായത്. അതില്‍ മലയാളികളായ 6-7 കുട്ടികള്‍ ഉണ്ടായിരുന്നു. ജീസസ് യൂത്തിന്റെ സജീവ സാന്നിധ്യം ദിവ്യകാരുണ്യ പ്രദേക്ഷണത്തില്‍ ഉണ്ടായിരുന്നു. പതിനായിര കണക്കിന് വിശ്വാസികള്‍ ഈശോയോടൊപ്പം നടന്നപ്പോള്‍ അതിനൊപ്പം തന്നെ ആളുകള്‍ തെരുവുകളില്‍ നിന്ന് ഈശോയ്ക്ക് ഓശാന പാടി. ഈ നഗരം മാത്രമല്ല, ഈ രാജ്യം മുഴുവന്‍, ഈ ലോകം മുഴുവന്‍ ഈ നിമിഷം അനുഗ്രഹിക്കപ്പെട്ടു കഴിഞ്ഞു എന്ന് വ്യക്തമായ നിമിഷങ്ങള്‍ ആയിരുന്നു.
അതിന് ശേഷം വൈകിട്ടത്തെ റിവൈവല്‍ സെഷന്‍ മുഴുവന്‍ “എന്റെ ശരീരം” എന്ന തീമിനെ അടിസ്ഥാനമാക്കിയിട്ടുള്ളതായിരുന്നു.
- Tim Glomweki (CEO of the congress) പങ്കു വച്ചത് ഈ ഒരു കാലഘട്ടത്തില്‍ ഈ കോണ്‍ഗ്രസ് ഏറ്റവും ആവശ്യമുള്ള ഒന്നാണെന്നായിരുന്നു. 1993ല്‍ അമേരിക്കയില്‍ ഡെന്‍വറില്‍ വെച്ച് World Youth Day നടത്തുവാന്‍ ഒത്തിരി തടസങ്ങള്‍ വന്നപ്പോള്‍ അതിനെയെല്ലാം മറികടന്ന് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എങ്ങനെ അത് സാധ്യമാക്കിയെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
- Relevant റേഡിയോയുടെ Drew Mariani showയുടെ host ആയ Drew Mariani പങ്കുവച്ചത് ഇടങ്ങനെയാണ്. “When God comes, things change”. അദ്ദേഹം ഊന്നി പറഞ്ഞ ഒരു കാര്യം: ഈ കോൺഗ്രസ്സ് ഈ രാജ്യത്തെ മാറ്റും, കത്തോലിക്കാസഭയുടെ വസന്തകാലം ആരംഭിച്ചു കഴിഞ്ഞു!! ഇന്ന് ഇവിടെ വച്ച്!
- Gloria Purvis podcast ന്റെ host ആയ ഗ്ലോറിയ പര്‍വിസ് കത്തോലിക്കാസഭയുടെ പ്രത്യേകതകള്‍ ചുരുക്കി പറഞ്ഞു. ഒരു മാർപാപ്പയുടെ കീഴില്‍ ആയിരിക്കുകയും മാർപാപ്പയെ അനുസരിക്കുകയും ചെയ്യേണ്ടതിന്റെ അത്യാവശ്യം പറഞ്ഞു. സമര സഭയോടും, സഹന സഭയോടും, വിജയ സഭയോടും ചേർന്നു നില്‍ക്കേണ്ടത് അത്യാവശ്യം! മാർപാപ്പയ്ക്ക് വേണ്ടി നാം എന്നും പ്രാര്‍ത്ഥിക്കണം! അതോടൊപ്പം തന്നെ ദൈവത്തിന്റെ കല്പനകള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണക്കരുത് എന്നും ആഹ്വാനം ചെയ്തു.
- Jonathan Rumi: ലോകപ്രശസ്തമായ Chosen എന്ന ക്രിസ്തീയ പരമ്പരയില്‍ ഈശോയുടെ റോള്‍ അഭിനയിക്കുന്ന ജോനാഥന്‍ റൂമി സ്റ്റേഡിയത്തിലേല്‍ക്ക് വന്നപ്പോള്‍ സ്റ്റേഡിയം മുഴുവന്‍ ആവേശത്തോടെ എതിരേറ്റു . Chosen എത്രയോ പേര്‍ക്ക് ഈശോയുടെ സ്നേഹം കൊടുക്കുന്നുണ്ട് എന്നതിന്റെ വലിയ ഒരു തെളിവായിരുന്നു ഇത്. അദ്ദേഹം ഇട്ടിരുന്ന ടീഷര്‍ട്ടില്‍ ഉണ്ടായിരുന്ന വാചകം വളരെ ശ്രദ്ധ ആകര്‍ഷിക്കുന്നതായിരുന്നു. “If it’s a symbol to hell with it- F.O’ Connor. (American novelist Flannery O’Connor once said, “Tf it’s just a symbol, to hell with it,” in response to a friend who described the Eucharist as a “pretty good symbol!.”).ഈശോയെ അവതതരിപ്പിക്കുമ്പോള്‍ ഏറ്റവും വലിയ ടെന്‍ഷന്‍, ഈ അപ്പത്തിലും വീഞ്ഞിലും ഈശോയുണ്ട് എന്ന അറിവാണ്, അത് കൊണ്ട് തന്നെ CHOSEN ന്റെ ഓരോ സീനും അവതരിപ്പിക്കുന്നതിന് മുമ്പ് ആത്മീയമായി നന്നായി ഒരുങ്ങിയതിന് ശേഷമേ ചെയ്യുകയുള്ളൂ. വിശുദ്ധ കര്‍ബാനയാണ് തന്റെ എല്ലാം എന്ന് അദ്ദേഹം വളരെ ശക്തമായി സാക്ഷ്യം പറഞ്ഞു! അദ്ദേഹം വീണ്ടും പറഞ്ഞു: ഞാന്‍ Chosen ലേ ഒരു actor ഈശോയാണ്. യഥാര്‍ഥ ഈശോ സ്വര്‍ഗ്ഗത്തിലുള്ളവന്‍ മാത്രമാണു.
- വേള്‍ഡ് ഓണ്‍ ഫയര്‍ ന്റെ സ്ഥാപകനായ Bishop Robert Barron പങ്കു വച്ചത്: നമ്മുടെ ക്രിസ്തീയത നമുക്ക് വേണ്ടിയുള്ളതല്ല, എന്നാല്‍ ഈ ലോകത്തിന് വേണ്ടിയുള്ളതാണ്. അല്മായർക്ക് കത്തോലിക്ക സഭയില്‍ അവകാശങ്ങള്‍ മാത്രമല്ല, കടമകളും ഉണ്ട്. അനുസരണം( obedience), ദാരിദ്ര്യം ( poverty), ചാരിത്ര്യം( Chastity) എന്നിവ പിന്തുടരാനുള്ള കടമ നമുക്കൊരുത്തര്‍ക്കും ഉണ്ടെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്നത്തെ ദിനം വി. കര്‍ബ്ബാനയുടെ ആരാധനയോടെ സമാപിച്ചു. മലയാള മക്കള്‍ക്ക് ഏറ്റവും അഭിമാനിക്കാവുന്ന ഒരു ദിനം! അടുത്ത ലക്കത്തില്‍ വീണ്ടും കാണാം, കോണ്‍ഗ്രസിന്റെ അവസാന ദിവസ വിശേഷങ്ങളുമായി!
തുടരും…
സില്‍വി സന്തോഷ്
ടെക്സസിലെ കോപ്പല്‍ സെയിന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ ഇടവകയിലെ അംഗമാണ്. പീഡിയാഴിക് നഴ്സ് പ്രാഷ്ടീഷനര്‍ ആയി ജോലി ചെയ്യുകയും ലേഖിക ഇടവക ദേവാലയത്തിലെ കുഞ്ഞുങ്ങളെയും മുതിർന്നവരേയും പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായി ഒരുക്കുകയും ചെയ്യുന്നു. ഭര്‍ത്താവിനോടും മൂന്നു കുട്ടികളോടൊപ്പം ഡാലസില്‍ താമസിക്കുന്നു.