തൃശൂർ: തൃശൂർ അതിരൂപത മരത്താക്കര ഇടവകയിലെ വിശ്വാസപരിശീലകനായ പൊറുത്തുകാരൻ പ്രിന്റോ-ട്രീസാ ദമ്പതികളുടെ മകളാണ് ആറു വയസ്സുള്ള കാതറിൻ. ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ നടത്തിയ സ്കാനിംഗിൽ കാതറിൻ ജീവനോടെ ലഭിക്കാൻ ഇടയില്ലെന്നും ജീവനോടെ ലഭിച്ചാൽ തന്നെ വൈകല്യമുള്ള ഒരു കുട്ടി ആയിരിക്കുമെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. എങ്കിലും ആ കുട്ടിയെ നശിപ്പിക്കാൻ ആ മാതാപിതാക്കൾ തയ്യാറായില്ല. അവർ കുഞ്ഞിന് കാതറിൻ എന്ന് പേര് നൽകി. “ഓരോ ജീവനും വിലപ്പെട്ടതാണ്, അത് നശിപ്പിക്കാൻ മനുഷ്യന് അർഹതയില്ല” എന്നാണ് കാതറിൻ ലോകത്തിനു നൽകുന്ന സന്ദേശം.
സി.ബി.സി.ഐ യുടെയും കാരിത്താസ് ഇന്ത്യ യുടെയും നേതൃത്വത്തിൽ മൂന്നാമത് ‘India’s March for Life’ നു ഈ വരുന്ന ശനിയാഴ്ച (ഒക്ടോബർ 10) തൃശൂരിൽ അതിരൂപത ആതിഥ്യമരുളും. രാവിലെ മുതൽ സെമിനാറുകളും ചർച്ചകളും നടക്കും. ഉച്ചക്ക് 2:00 മണിക്ക് തൃശ്ശൂർ സെന്റ് തോമസ് കോളേജ്ൽ നിന്ന് ആരംഭിച്ച് March for Life സ്വരാജ് റൗണ്ടിലൂടെ കടന്നുപോകുന്നു.
ഡൽഹിയിലും പൂനെയിലുമാണ് ഇതിനു മുൻപ് ഇതുപോലെ വലിയ റാലി നടത്തപ്പെട്ടത്.
ജീവന്റെ സംരക്ഷണത്തിനായി നമുക്ക് പ്രാർത്ഥനയോടെ അണിചേരാം.