വിധവകൾക്കും വിവാഹം ബന്ധം ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കും തിരിച്ചടക്കേണ്ടാത്ത 50000 രൂപയുടെ ധനസഹായം
മുസ്ലിം/ക്രിസ്ത്യൻ വിധവകൾ, വിവാഹം ബന്ധം വേർപെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്ക് വീടിന്റെ അറ്റകുറ്റപ്പണികൾക്കായി ന്യൂനപക്ഷ ക്ഷമ വകുപ്പ് 50000 രൂപ ധനസഹായം നൽകുന്നു. ”ഇത് തിരിച്ചടക്കേണ്ടതില്ല.” അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20 ആഗസ്റ്റ് 2024.
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി എന്നു നാമകരണം ചെയ്ത ഈ പദ്ധതിയുടെ അപേക്ഷാ ഫോറവും നിബന്ധനകൾ അടങ്ങിയ വിശദാംശങ്ങളും www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ജില്ലാ കളക്ടറേറ്റുകളിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനുകളിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ ജനറൽ, ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, കലക്ടറേറ്റ് എന്ന വിലാസത്തിൽ തപാൽ വഴിയോ അപക്ഷിക്കുക.