കെസിവൈഎം ‘WAKETHON’- ഇനി ഞങ്ങളുടെ വീട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ
കെസിവൈഎം സംസ്ഥാന സമിതിയുടെ ‘WAKETHON’- ഇനി ഞങ്ങളുടെ വീട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ പ്രോജക്ടിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഈ വർഷത്തെ ഉപപഠനവിഷയമായ “തൊഴിൽ – പ്രവാസം -സംരംഭകത്വം”എന്നിവ മുന്നിൽ കണ്ടുകൊണ്ട് ജൂലൈ 17ന് സുൽത്താൻപേട്ട രൂപത പ്രോക്യൂലേറ്റർ റവ. ഫാ ആന്റണി ചാൾസാണ് ‘WAKETHON’ ഉദ്ഘാടനം ചെയ്തത്.
കേരള യുവജന കുടുംബത്തിലെ എല്ലാ യുവജനങ്ങൾക്കും ഒരു സർക്കാർ ജോലി നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി വരാന്ത റൈസ് & വരാന്ത ടാലന്റ് അക്കാദമിയോട് ചേർന്നുനിന്നുകൊണ്ട് എല്ലാ യുവജനങ്ങൾക്കും സൗജന്യ SSC, PSC പരിശീലനം നൽകുന്നതാണ് പദ്ധതി.
ഈ പ്രോജക്റ്റിന്റെ വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു:
- 15 വയസ്സു മുതൽ 35 വയസ്സുവരെ ഉള്ളവർക്ക് ഈ പ്രോജക്ടിൻ്റെ ഭാഗമാകാവുന്നതാണ്.
- രജിസ്ട്രേഷനിലൂടെ PSC താല്പര്യമുള്ളവർക്ക് PSC യുടെ ടെലിഗ്രാം ഗ്രൂപ്പിലും SSC താല്പര്യമുള്ളവർക്ക് SSC ടെലിഗ്രാം ഗ്രൂപ്പിലും ജോയിൻ ചെയ്യാവുന്നതാണ്. രണ്ടിലും താല്പര്യമുള്ളവർക്ക് രണ്ടിലും ജോയിൻ ചെയ്യാവുന്നതാണ്.
- ഈ ടെലിഗ്രാം ഗ്രൂപ്പിലൂടെ SSC യുടെയും PSC യുടെയും കോമൺ സിലബസ് ആദ്യഘട്ടത്തിൽ നൽകുന്നതാണ്. തുടർന്ന് സിലബസ് പ്രകാരമുള്ള സ്റ്റഡി മെറ്റീരിയൽ എല്ലാ ദിവസവും രാവിലെ ലഭ്യമാക്കുന്നതാണ്.
- എല്ലാ ദിവസവും രാവിലെ കറണ്ട് അഫയേഴ്സ് മെറ്റീരിയൽ നൽകപ്പെടുന്നതാണ്.
- എല്ലാ ദിവസവും വൈകുന്നേരം ഓൺലൈൻ മുഖേന രാവിലെ നൽകപ്പെടുന്ന സ്റ്റഡി മെറ്റീരിയൽ അനുസരിച്ചുള്ള 20 മാർക്കിന്റെ പരീക്ഷ നടത്തപ്പെടുന്നതാണ്.
- എല്ലാ ശനിയാഴ്ച ദിവസങ്ങളിലും സൗജന്യ ഓൺലൈൻ ക്ലാസും അതോടൊപ്പം ആ ആഴ്ചയിൽ ലഭിച്ച സ്റ്റഡി മെറ്റീരികളുടെ സംശയനിവാരണവും നടത്താവുന്നതാണ്.
- ഓരോ രൂപതകൾക്കും പ്രത്യേകം സൗജന്യ മെന്റർ സപ്പോർട്ട് ലഭിക്കുന്നതാണ്.
- ഈ പ്രോജക്ടിൽ ഭാഗമാകുന്ന യുവജനങ്ങളിൽ നിന്നും നാലുമാസം പൂർത്തിയാകുമ്പോൾ ഓരോ യുവജനങ്ങളുടെയും പ്രോഗ്രഷൻ റിപ്പോർട്ട് വരാന്ത റേസ് & വരാന്ത ടാലന്റ് അക്കാദമി തയ്യാറാക്കുകയും. ഓരോ രൂപത്തിൽ നിന്ന് ഇവർ തയ്യാറാക്കിയ പ്രോഗ്രഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2 യുവജനങ്ങൾക്ക് മൂന്നുവർഷത്തെ PSC , SSC സൗജന്യ പരിശീലനത്തിനുള്ള അവസരം ലഭിക്കുന്നതാണ്( 100% സ്കോളർഷിപ്പ് ലഭിക്കുന്നത് 18 വയസ്സ് മുതൽ 35 വയസ്സുവരെ ഉള്ളവർക്കാണ്).
- ഈ പ്രോജക്ടിൽ ഭാഗമായ ബാക്കി എല്ലാ യുവജനങ്ങൾക്കും വരാന്ത റൈസ് &വരാന്ത ടാലന്റ് അക്കാദമിയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ മൂന്നുവർഷത്തെ ഓഫ് ലൈൻ PSC, SSC Paid പരിശീലനംനേടാവുന്നതാണ്. ഇപ്രകാരം പരിശീലനം നേടുന്നവർക്ക് 3 വർഷത്തെ കോഴ്സ് ഫീസ് ആയ 22000 രൂപയിൽ നിന്ന് 10- 20% ഫീ ഇളവ് ലഭിക്കുന്നതാണ്.
ഈ പ്രോജക്ടിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ചെയ്യുക https://veranda.talentkerala.com/wakeathon
കൂടുതൽ വിവരങ്ങൾക്ക്:-
അഗസ്റ്റിൻ 7559971937
കെസിവൈഎം സംസ്ഥാന സെക്രട്ടറി
ആഷ്ലിൻ ജെയിംസ് – 9526241170
തൃശ്ശൂർ അതിരൂപത കോഡിനേറ്റർ